
ഗുവാഹത്തി: കൊവിഡ് 19 ലോക്ക് ഡൌണ്‍ മൂലം ജലം തെളിഞ്ഞ നദികളില്‍ ബ്രഹ്മപുത്രയും. അസമിലെ ഗുവാഹത്തിയിലുള്ള വ്യവസായശാലകള്‍ അടഞ്ഞതോടെ നദിയിലെ മാലിന്യതോത് കുറഞ്ഞതായി വാർത്താ ഏജന്‍സിയായ എഎന്‍ഐ വീഡിയോ സഹിതം വ്യക്തമാക്കി.
നേരത്തെ, സമാനമായ വാർത്ത ഗംഗാ നദിയുടെ കരകളില്‍ നിന്നും പുറത്തുവന്നിരുന്നു. വ്യവസായശാലകള്‍ അടച്ചതോടെ ഹരിദ്വാറില്‍ ഗംഗ തെളിഞ്ഞു എന്നായിരുന്നു വാർത്ത. ഹര്‍ കി പൌഡി അടച്ചതും ഗംഗയ്ക്ക് ഗുണം ചെയ്തു എന്നാണ് എഎന്‍ഐയുടെ റിപ്പോർട്ട്. ലോക്ക് ഡൌണ്‍ കാലയളവില്‍ രാജ്യത്തെ വായുമലിനീകരണം കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയിലും സമാന മാറ്റം വായുവിലുണ്ടായി എന്നാണ് നിരീക്ഷണങ്ങള്‍. എന്നാല്‍ ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ മാറ്റം വരുമോ എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ലഭ്യമായിട്ടില്ല.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam