
കൊൽക്കത്ത: ബംഗാളിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനത്തിൽ വിവാദം കത്തുന്നു. പ്രധാനമന്ത്രി (PM Modi) ഉദ്ഘാടനം ചെയ്ത കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് താൻ നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന ബംഗാൾ മുഖ്യമന്ത്രിയുടെ പരാമർശമാണ് വിവാദത്തിന് അടിസ്ഥാനമായത്. ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിൽ ഇരുത്തിയായിരുന്നു മമത ബാനർജിയുടെ (Mamata Banerjee) പരിഹാസം.
കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം താൻ നിർവ്വഹിച്ചെന്നായിരുന്നു മമത പറഞ്ഞുവച്ചത്. ഉദ്ഘാടന പരിപാടി യഥാസമയം അറിയിക്കാത്തതിലും മമത വിമർശനമുന്നയിച്ചു. ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയാണെന്ന് വിളിച്ച് അറിയിച്ചത് കേന്ദ്ര മന്ത്രിയാണെന്നും ഇത് ശരിയായ നടപടിയല്ലെന്നും അവർ പറഞ്ഞു. അതേസമയം വിർച്വലിയാണ് ചിത്തരഞ്ജൻ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (Chittaranjan National Cancer Institute) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
അതേസമയം മമതയുടെ 'നേരത്തെ ഉദ്ഘാടന' പരാമർശത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. മമത ബാനർജി അനാവശ്യ ഏറ്റുമുട്ടൽ നടത്തുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ അഭിപ്രായപ്പെട്ടു. കൊവിഡ് സെന്‍ററിന്‍റെ ഉദ്ഘാടനവും ക്യാൻസർ സെന്‍ററിന്‍റെ ഉദ്ഘാടനവും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ ഗതികേടാണ് വെളിവാകുന്നചെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam