
ദില്ലി: പ്രധാനമന്ത്രിയുടെ (PM Narendra Modi) വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ (Fly over) കുടുങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി പ്രതിഷേധത്തിനിറങ്ങിയ കര്‍ഷകരുടെ നേതാവ്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴിയാണ് കടന്നുപോകുന്നതെന്ന് പൊലീസ് പറയുന്നത് അവസാന നിമിഷമാണെന്നും പൊലീസ് പറയുന്നത് കള്ളമാണെന്ന് കരുതിയെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുര്‍ജീത്ത് സിങ് ഫൂല്‍ മാധ്യമങ്ങളോട് പറഞ്ഞു.
''പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയായിരുന്നു ഞങ്ങള്‍ പ്രതിഷേധം നടത്തിയത്. പ്രധാനമന്ത്രി ഇതുവഴിയാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഗ്രാമവാസികളാണ് പറഞ്ഞത്. ഹെലികോപ്ടറില്‍ നിശ്ചയിച്ചിരുന്ന യാത്ര അവസാന നിമിഷം റോഡ് മാര്‍ഗമാക്കിയ് സംശയാസ്പദമാണ്. പ്രധാനമന്ത്രിയെ തടയാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നില്ല. ഉച്ചക്ക് 12.30നും ഒന്നിനും ഇടയിലാണ് പ്രധാനമന്ത്രി ഈ വഴി വരുന്നതെന്ന് അവസാന നിമിഷം പൊലീസ് ഞങ്ങളോട് പറഞ്ഞു. എന്നാല്‍ പൊലീസ് കള്ളം പറയുകയാണെന്ന് കരുതി ഞങ്ങള്‍ വിശ്വസിച്ചില്ല. സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് റോഡിലെ തടസ്സങ്ങള്‍ ഒഴിവാക്കും. ധൃതിപിടിച്ച് പ്രധാനമന്ത്രിയുടെ സഞ്ചാപാത മാറ്റുന്നത് പതിവില്ല''-സുര്‍ജീത്ത് സിങ് ഫൂല്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി.
വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം. എന്നാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam