നമ്മള്‍ വിജയിക്കും, കൊവിഡിനെ നേരിടാനാകുമോ എന്ന പരിഭ്രാന്തി വേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി

By Web TeamFirst Published Mar 31, 2020, 8:05 PM IST
Highlights

 ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് കൊവിഡിനെ പ്രതിരോധിക്കാനാകുമെന്നും എംപി കൂട്ടിച്ചേര്‍ത്തു... 

കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചിട്ട് ഇന്ന് ഏഴാം ദിവസമാണ്. ഇന്ത്യയേക്കാള്‍ വളരെയധികം സൗകര്യങ്ങളുള്ള വികസിത രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ എന്നിവ നിസ്സാഹായാരായി നോക്കി നില്‍ക്കുന്നതുകണ്ട് ഇന്ത്യന്‍ ജനത പരിഭ്രാന്തരാകേണ്ട. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാനാകുമെന്നും എംപി കൂട്ടിച്ചേര്‍ത്തു. നാല്‍പ്പത് പേരാണ് ഇതുവരെ ഇന്ത്യയില്‍ മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നടക്കം രണ്ട് പേര്‍ മരിച്ചു. 

Day 7/21 of

Many worry how we will fare agnst whn those with more resources like US, Italy, China hv lost so many.

Its NOT how big/mighty one is, but how we collectively respond. will win 🇮🇳 pic.twitter.com/EZfGXS2csV

— Rajeev Chandrasekhar 🇮🇳 (@rajeev_mp)


 

click me!