'ബിജെപി എംഎൽഎയുടെ സ്‌കൂളിൽ തോക്ക് ഉപയോഗിക്കാൻ പരിശീലനം'; പരാതിയുമായി ഡിവൈഎഫ്ഐ, നിഷേധിച്ച് ബജ്രംഗ് ദള്‍

By Web TeamFirst Published Jun 1, 2019, 11:43 AM IST
Highlights

സ്‌കൂളിൽ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. എന്നാല്‍ വാര്‍ത്ത ബജ്രംഗ് ദള്‍ നിഷേധിച്ചു.

മുംബൈ: ബിജെപി എംഎൽഎയുടെ സ്കൂളിൽ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നതായി ഡിവൈഎഫ്ഐയുടെ പരാതി. താനെയിലെ മിരാ റോഡിലുള്ള സെവൻ ഇലവൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആയുധ പരിശീലനം നല്‍കിയെന്നായിരുന്നു പരാതി. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തള്ളി  ബജ്റംഗ്‌ ദള്‍ രംഗത്തെത്തി ആയുധ പരിശീലനം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബജ്രംഗ് ദള്‍ വ്യക്തമാക്കി. എയര്‍ ഗണ്ണിന്‍റെ മോഡല്‍ മാത്രമാണ് പരിശീലനത്തിന് ഉപയോഗിച്ചതെന്നും. സാധാരണ നടത്തുന്ന അനുമതിയുള്ള കായിക പരിശീലനങ്ങളാണ് സ്കൂളില്‍ നടത്തിയതെന്നും ബജ്രംഗ് ദള്‍ അറിയിച്ചു. 

ബിജെപി എംഎൽഎയുടെ സ്കൂളിൽ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നതായി ഡിവൈഎഫ്ഐ പരാതി നല്‍കിയിരുന്നു. താനെയിലെ മിരാ റോഡിലുള്ള സെവൻ ഇലവൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബജ്റംഗ്‌ ദളിന്റെ നേതൃത്വത്തിൽ ആയുധ പരിശീലനം നൽകിയെന്നാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയത്. സ്‌കൂളിൽ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളും വ്യാജമാണെന്ന് ബജ്രംഗ് ദള്‍ വ്യക്തമാക്കി

ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാലയം. പ്രകാശ് ഗുപ്തയെന്ന വ്യക്തി സമൂഹമാധ്യമങ്ങളിൽ പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കുട്ടികളുടെ കൈയ്യിൽ തോക്ക് ഏൽപ്പിച്ച് ഇതിൽ തിരകൾ നിറയ്ക്കാനും നിറയൊഴിക്കാനും പരിശീലിപ്പിക്കുന്ന തരത്തിലുള്ളതുമായിരുന്നു ഈ ചിത്രങ്ങള്‍.

ബജ്റംഗ് ദളാണ് പരിശീലനം നൽകുന്നതെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആരോപണം. സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.  സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ ഇവർ തയ്യാറായില്ലെന്നും തുടര്‍ന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസറെ നേരിൽ കണ്ട് വീണ്ടും പരാതി നൽകുകയായിരുന്നെന്നും ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു. എന്നാല്‍  പരാതിയില്‍ പറയുന്ന തരത്തില്‍ ആയുധ പരിശീലനം നടന്നിട്ടില്ലെന്നും സംഭവം അടിസ്ഥാന രഹിതമാണെന്നും പൊലീസ്  വ്യക്തമാക്കിയിട്ടുണ്ട്.

click me!