പൗരത്വ നിയമ ഭേദഗതിയനുസരിച്ച് അപേക്ഷിക്കാന്‍ വെബ് സൈറ്റ് സജ്ജമായി,സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധം

Published : Mar 12, 2024, 10:35 AM ISTUpdated : Mar 12, 2024, 10:45 AM IST
പൗരത്വ നിയമ ഭേദഗതിയനുസരിച്ച് അപേക്ഷിക്കാന്‍ വെബ് സൈറ്റ് സജ്ജമായി,സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധം

Synopsis

പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം .വ്യക്തിയുടെ പശ്ചാത്തലമടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടി

ദില്ലി: വിമർശനങ്ങളുയുരന്നതിനിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്സൈറ്റിലാണ്  പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് അപേക്ഷ സമർപ്പിക്കണം.

വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു. വലിയ വിമർശനമുയരുമ്പോഴും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത്  കേന്ദ്രസര്‍ക്കാര്‍ നേട്ടമാക്കി ഉയർത്തിക്കാട്ടുകയാണ് ബിജെപി. മോദിയുടെ ​ഗ്യാരണ്ടി നടപ്പാകുമെന്നതിന് തെളിവാണിതെന്നാണ് കേന്ദ്രമന്ത്രി ​ഗജേന്ദ്ര സിം​ഗ് ഷെഖാവത് പറഞ്ഞത്. ഇന്ത്യയിൽ കഴിയുന്ന ലക്ഷകണക്കിന് അഭയാർത്ഥികൾക്ക് സഹായമാകുന്ന നടപടിയാണിത്. കേന്ദ്ര സർക്കാറിന് ഇതിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സിഎഎ അംഗീകരിക്കാനാകില്ല, ഇത് ഭിന്നിപ്പിക്കാനുളള ശ്രമം';പാർട്ടി രൂപീകരണ ശേഷം വിജയുടെ ആദ്യ രാഷ്ട്രീയ പ്രതികരണം

സിഎഎ പകർപ്പുകൾ കത്തിച്ച് പ്രതിഷേധം, കോടതി പരിഗണനയിൽ 200 ലേറെ ഹർജികൾ, ഹർത്താൽ അസമിൽ തുടങ്ങി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി