
ദില്ലി: വിവാഹ ആഘോഷത്തിനിടെയുണ്ടായ വെടിയുതിര്‍ത്തതില്‍ രണ്ട് പേർക്ക് പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച്ചയാണ് സംഭവം. ഗൗതം ബുദ്ധ നഗർ ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിസ്രാഖിലെ ഗ്രാമവാസിയായ അലോകിൻ്റെ വിവാഹ ഘോഷയാത്ര നടന്നത് സകിപൂർ ഗ്രാമത്തിലെ ആശിർവാദ് വിവാഹഭവനില്‍ വച്ചായിരുന്നു. രാത്രി 10 മണിയോടെ വിവാഹ ഘോഷയാത്രയിലുണ്ടായിരുന്ന ചിലർ ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇത് സ്ഥാനം മാറി രണ്ട് പേരുടെ ദേഹഹത്ത് പതിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കമ്മീഷണർ ലക്ഷ്മി സിംഗിൻ്റെ മീഡിയ ഇൻ-ചാർജ് പറഞ്ഞു.
രണ്ട് പേരുടെ ദേഹത്തേക്ക് പടക്കം തെറിച്ചു വീഴുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അതേ സമയം സിസിടിവി ക്യാമറകളുടെ സഹായത്തോടെ പടക്കം പൊട്ടിച്ച പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഒരു കുടുംബത്തിലെ 2 സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിച്ച സംഭവം; ഇളയ സഹോദരന്‍ കുറ്റക്കാരനെന്ന് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam