7 ജില്ലകള്‍, 142 മണ്ഡലങ്ങള്‍; കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

Published : Apr 29, 2026, 06:33 AM ISTUpdated : Apr 29, 2026, 06:35 AM IST
West Bengal Elections 2026

Synopsis

പശ്ചിമബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ് നടക്കും

ദില്ലി: പശ്ചിമബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിം​ഗ് ബൂത്തിലെത്തുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തില് മത്സര രം​ഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ് നടക്കും. കൊൽക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺ​ഗ്രസിനായിരുന്നു മേൽക്കൈ. 142 ൽ 123 മണ്ഡലങ്ങളിലും ടിഎംസിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്. സിആർപിഎഫ് അടക്കം വിവിധ മേഖലകളിൽ മുതിർന്ന ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി റൂട്ട് മാർച്ച് നടത്തി. എൻഐഎയും വ്യാപക പരിശോധനകൾ തുടരുകയാണ്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കുമോയെന്നാണ് ആകാംഷ.

ഭയമില്ലാതെ വോട്ടെടുപ്പിനെത്തണമെന്ന് ബിജെപി

പശ്ചിമ ബംഗാളിൽ ഭയമില്ലാതെ വോട്ടെടുപ്പിനെത്തണം എന്ന അഭ്യർത്ഥനയുമായി ബിജെപി രംഗത്തെത്തി. 2 .34 ലക്ഷം കേന്ദ്ര സേന സുരക്ഷ ഒരുക്കുന്നുണ്ടെന്നും ബിജെപി വ്യക്തമാക്കി. സുരക്ഷക്കായി കൊൽക്കത്തയിൽ മാത്രം 27000 കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. രാത്രി വൈകി പലയിടത്തും കേന്ദ്ര സേനയുടെ ഫ്ളാഗ് മാർച്ച് നടന്നു. എസ്ഐആറിൽ അപ്പീൽ നല്കിയവരിൽ 1468 പേരെ അപ്പീൽ ട്രൈബ്യൂണലുകൾ വോട്ടർ പട്ടികയിൽ ചേർത്തു.

ഇന്ന് പോളിം​ഗ് നടക്കുന്നതിലെ പ്രധാന മണ്ഡലങ്ങൾ

ഭവാനിപൂർ - മമത ബാനർജി - മുഖ്യമന്ത്രി

ഭവാനിപൂർ - സുവേന്ദു അധികാരി - ബിജെപി പ്രതിപക്ഷ നേതാവ്

ജാദവ്പൂർ - ബികാസ് രഞ്ജൻ ഭട്ടാചാര്യ - മുതിർന്ന സിപിഎം നേതാവ്, എംപി.

മണിക്തല - തപസ് റോയ് - മുതിർന്ന ബിജെപി നേതാവ്

ടോളി​ഗഞ്ച് - അരൂപ് ബിശ്വാസ് - ടിഎംസി മന്ത്രി

ഉത്തർപാര - മീനാക്ഷി മുഖർജി - സിപിഎം

ദം ദം ഉത്തർ - ദീപ്ഷിദ ധർ - സിപിഎം യുവ നേതാവ്

പാനിഹതി - രത്ന ദേബ്നാഥ് - ബിജെപി (ആർജികർ മെഡിക്കൽ കോളേജിൽ പീഡനത്തിനരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ )

ഭാന​ഗർ - നൗസാദ് സിദ്ദിഖി - ഐഎസ്എഫ്. ( നിലവിലെ ഏക ബിജെപി ഇതര എംഎൽഎ )

ദം ദം - ബ്രത്യ ബസു - ടിഎംസി മന്ത്രി

കൊൽക്കത്ത പോർട്ട് - ഫിർഹാദ് ​ഹക്കിം - ടിഎംസി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തിച്ച സംഭവം: വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്; ആവശ്യപ്പെട്ടത് രേഖകൾ മാത്രമെന്ന് പ്രതികരണം
ഭർത്താവിൻ്റെ വീട്ടിൽ നിന്ന് വരുംവഴി നൂറടി ഉയരമുള്ള മൊബൈൽ ടവറിൽ കയറി യുവതി; കാമുകനൊപ്പം പോകണമെന്ന് ആവശ്യം