ബംഗാൾ ഗവർണർ അസമിൽ ; രാഷ്ട്രീയസംഘർഷങ്ങളിൽ കുടിയേറിയവരുമായി കൂടിക്കാഴ്ച

By Web TeamFirst Published May 14, 2021, 11:17 AM IST
Highlights

റാന്‍പാഗ്ലി, ശ്രീറാംപൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുന്നത്. 

അസം: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധാൻകർ അസമിലെത്തി. ബംഗാളിലെ രാഷ്ട്രീയസംഘർഷങ്ങളിൽ കുടിയേറിയവരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് ഗവര്‍ണര്‍ അസമിലെത്തിയത്. മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റർ യാത്ര റദ്ദാക്കി, റോ‍ഡ് മാർഗം ആണ് സന്ദർശനം. 

ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് അസമിലേക്ക് രക്ഷപ്പെട്ടവർ താമസിക്കുന്ന ക്യാമ്പുകളിൽ ഗവർണർ സന്ദർശനം നടത്തും. റാന്‍പാഗ്ലി, ശ്രീറാംപൂർ എന്നിവിടങ്ങളിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുന്നത്. ബംഗാൾ അസം അതിര്‍ത്തിയിൽ ഇത്തരത്തിലുള്ള ക്യാമ്പുകൾ ഉണ്ട്. ഇവിടങ്ങളിലാണ് ബംഗാൾ ഗവര്‍ണര്‍ എത്തുന്നത്. കുടിയേറിയവരെ നേരിട്ട് കണ്ട ശേഷം വിശദമായ വാര്‍ത്താ സമ്മേളനം ഇതു സംബന്ധിച്ച് ഉണ്ടാകുമെന്നും ഗവർണര്‍ അറിയിച്ചിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: ബം​ഗാളിൽ രാഷ്ട്രീയ സം‌ഘർഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവർണർ; നടപടി മമതയുടെ വിമർശനം മറികടന്ന്...

ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലെ ആശയ സംഘര്‍ഷങ്ങൾ അതി രൂക്ഷമായി തന്നെ തുടരുകയാണ്. മമതയുടെ നിര്‍ദ്ദേശം അവഗണിച്ചാണ്  ഗവര്‍ണര്‍ അസം സന്ദര്‍ശത്തിന് എത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങൾ അരങ്ങേറിയ കൂച് ബിഹാര്‍ മേഖലകളിൽ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സന്ദർശനം നടത്തിയിരുന്നു.  ഗവര്‍ണര്‍ ജഗദീപ് ധൻകാറിന്റെ വാഹനം തടയുകയും മുദ്രാവാക്യം വിളിക്കുകയും  കരിങ്കൊടി പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!