
ദില്ലി: ഫോൺ ചെയ്യുമ്പോൾ കേൾക്കുന്ന ഡയലർ ട്യൂണായി കോവിഡ് വാക്സിനെടുക്കണമെന്ന നിർദേശം നൽകുന്നതിനെതിരെ ഡൽഹി ഹൈക്കോടതി. ആവശ്യത്തിന് വാക്സിൻ ഇല്ലാത്ത സാഹചര്യത്തിലും ആളുകളോട് വാക്സിനെടുക്കണമെന്ന് പറയുന്നത് എത്രകാലം തുടരുമെന്ന് കോടതി ചോദിച്ചു.
ജനങ്ങൾക്ക് നിങ്ങൾ വാക്സിൻ നൽകുന്നില്ല. എന്നിട്ടും നിങ്ങൾ അവരോടു പറയുന്നു വാക്സിൻ എടുക്കൂ എന്ന്. വാക്സിനേഷൻ ഇല്ലാതിരിക്കുമ്പോൾ ആർക്കാണ് വാക്സിൻ നൽകുക. എന്താണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കോടതി ചോദിച്ചു.
കോവിഡ് വാക്സിനെടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം ഒന്നിലധികം പ്രാവശ്യം കേൾപ്പിക്കുന്നതിനു പകരം കൂടുതൽ സന്ദേശങ്ങൾ തയാറാക്കണമെന്നും കോടതി അറിയിച്ചു. വാക്സിൻ എല്ലാവർക്കും നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് വിപിൻ സാൻഗി, ജസ്റ്റിസ് രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് പരാമർശങ്ങൾ.
മാസ്ക് ധരിക്കാനും, സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുമുള്ള പരസ്യങ്ങൾ ഒരു വർഷത്തോളമായി കൊടുക്കുന്നുണ്ട്. ഈ മാതൃകയിൽ ഓക്സിജൻ സിലണ്ടർ, ഓക്സിജൻ കോൺസൻട്രേറ്റർ എന്നിവ സംബന്ധിച്ചും ബോധവത്കരണം ആവശ്യമാണ്. നമ്മുക്ക് സമയം ഇല്ല ഇത് അതിവേഗം ചെയ്യണം - കോടതി പറയുന്നു. വീണ്ടും കേസ് പരിഗണിക്കുമ്പോള് ഈ വിഷയത്തിൽ കേന്ദ്രം മെയ് 18ന് മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam