'ഭാരത് മാതാ കി ജയ് എന്ന് വിളിക്കാൻ നിങ്ങൾ നിർബന്ധിച്ചാൽ അത് ചെയ്യാൻ പോവുന്നില്ല', പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ തെറ്റ് എന്താണെന്നും ഇൽതിജ മുഫ്തി

Published : Jan 03, 2026, 10:42 AM IST
iltija mufti  Furqan Ul Haq

Synopsis

നിങ്ങൾ ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ് വിളിക്കാൻ നിർബന്ധിച്ചാൽ ഞങ്ങൾ അത് അനുവദിക്കില്ലെന്ന് ബിജെപിയെയും ഇൽതിജ വിമർശിച്ചു

ശ്രീനഗർ: പലസ്തീനിനേക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റ് എന്താണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഇൽതിജ മുഫ്തി. ജമ്മു കശ്മീരിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ബാറ്റ്സ്മാൻ പലസ്തീന്റെ പതാകയുള്ള ഹെൽമറ്റ് ധരിച്ചെത്തിയതിനേ തുടർന്നുള്ള വിവാദങ്ങളിലാണ് ഇൽതിജയുടെ പ്രതികരണം. പലസ്തീനിലെ സാഹചര്യങ്ങളേക്കുറിച്ച് സംസാരിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും ഇൽതിജ പറഞ്ഞു. കശ്മീരി ക്രിക്കറ്റ് താരം ഫുക്രാൻ ഉൾ ഹഖിന്റെ ഹെൽമറ്റിലെ പലസ്തീൻ പതാകയിൽ ജമ്മു കശ്മീർ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൽതിജയുടെ പ്രതികരണം. എന്ത് കാര്യങ്ങളുണ്ടായാലും പൊലീസ് വിളിപ്പിക്കും. ഞങ്ങൾക്ക് സ്വതന്ത്രമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ലേ, ഇനി പലസ്തീനെക്കുറിച്ച് സംസാരിച്ചാൽ തന്നെ അതിലെ തെറ്റെന്താണെന്നും ഇൽതിജ ചോദിക്കുന്നു. ലണ്ടൻ, യൂറോപ്പ്, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ഗാസയിൽ നടന്ന കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം നടന്നു. ഒരു തലമുറയാണ് ഗാസയിൽ തുടച്ച് നീക്കപ്പെട്ടതെന്നും പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവിടെ എന്തിനും ഏതിനും ആളുകളെ പിടികൂടുകയാണ്. വിപിഎൻ പോലും നിരോധിക്കപ്പെട്ട അവസ്ഥയാണ് താഴ്വരയിലെന്നും ഇൽതിജ വിശദമാക്കി.

ഡിസംബർ 29ന് ജമ്മുവിൽ ആരംഭിച്ച ടൂർണമെന്റിലാണ് വിവാദ സംഭവമുണ്ടായത്. എന്നാൽ ടൂർണമെന്റിൽ തങ്ങൾക്ക് പങ്കില്ലെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വിശദമാക്കി. അംഗീകാരമില്ലാത്ത ടൂർണമെന്റാണ് നടക്കുന്നതെന്നനും ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. നിങ്ങൾ ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ് വിളിക്കാൻ നിർബന്ധിച്ചാൽ ഞങ്ങൾ അത് അനുവദിക്കില്ലെന്ന് ബിജെപിയെയും ഇൽതിജ വിമർശിച്ചു. അവരും സഖ്യ കക്ഷികളും എന്താണ് ചെയ്യുന്നത്. ഞങ്ങളുടെ സ്ത്രീകളുടെ മൂടുപടം വലിച്ചഴിക്കാനാണ് അവരുടെ സഖ്യകക്ഷികൾ ശ്രമിക്കുന്നത്. കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒന്നും ചെയ്യുന്നില്ല. അവർ ശബ്ദിക്കുന്നത് പോലുമില്ലന്നും ഇൽതിജ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബിജെപി അജൻഡ നടത്തിയെടുക്കുകയാണ് ചെയ്യുന്നതെന്നും ഇൽതിജ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

9-ാം മാസം, പ്രസവത്തിനായി ആശുപത്രിയിലേക്കെത്താൻ 24കാരിയായ യുവതി നടന്നത് 6 കിലോമീറ്റർ; മഹാരാഷ്ട്രയിൽ ഗർഭിണിയും കുഞ്ഞും മരിച്ചു
'അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചു, സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടു'; വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്