പാകിസ്ഥാന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആശംസയുമായി വാട്സ് ആപ്പ് സ്റ്റാറ്റസ്; യുവതി അറസ്റ്റില്‍

Published : Mar 28, 2022, 06:41 PM IST
പാകിസ്ഥാന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആശംസയുമായി വാട്സ് ആപ്പ് സ്റ്റാറ്റസ്; യുവതി അറസ്റ്റില്‍

Synopsis

മുധോൾ ടൗൺ സ്വദേശിനി കുത്മ ഷെയ്ഖാണ് അറസ്റ്റിലായത്. ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഐപിസി 153 എ , 505 രണ്ട് വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്

ബംഗളൂരു: പാകിസ്ഥാന്‍ റിപ്പബ്ലിക് ദിനത്തില്‍ (Pakistan Republic Day) ആശംസകള്‍ നേർന്ന് വാട്സ് ആപ്പ് സ്റ്റാറ്റസിട്ട (Whats app Status) കര്‍ണാടക സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുധോൾ ടൗൺ സ്വദേശിനി കുത്മ ഷെയ്ഖാണ് അറസ്റ്റിലായത്. ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഐപിസി 153 എ ,  505 രണ്ട് വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. ബാഗല്‍കോട്ട് സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് നടപടി.

ഇന്ത്യക്കെതിരായ പരാമര്‍ശം; ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മമായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേറ്റേഷനെ (ഒ.ഐ.സി) രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങളുടെ പേരിലാണ് വിമര്‍ശനം.  അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് പരമാര്‍ശങ്ങളെന്ന് പരാമര്‍ശങ്ങളെന്ന് കേുന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ 48-ാം സമ്മേളനമാണ് പാകിസ്ഥാനില്‍ നടന്നത്. കശ്‍മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയങ്ങളെക്കുറിച്ച് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ യോഗത്തിലെ പ്രസ്‍താവനകളും പ്രമേയങ്ങളും ഒരു സംഘടനയെന്ന നിലയില്‍ ഒ.ഐ.സിയുടെയും അതിനെ കബളിപ്പിക്കുന്ന പാകിസ്ഥാന്റെയും അപ്രസക്തിയാണ് വ്യക്തമാക്കുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു.

'വസ്‍തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു യോഗത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രസ്‍താവനകള്‍. മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നയുള്ള പാകിസ്ഥാനില്‍ വെച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെക്കുറിച്ച് പ്രസ്‍താവന നടത്തുന്നത് വിരോധാഭാസമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി'. ഇത്തരം നടപടികളോട് സഹകരിക്കുന്ന രാജ്യങ്ങളും ഭരണകൂടങ്ങളും അത് അവരുടെ സല്‍പ്പേരിനെയായിരിക്കും ബാധിക്കുകയെന്ന് മനസിലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇത്തവണ പ്രത്യേക അതിഥിയായി പങ്കെടുക്കുകയും ചെയ്‍തു. ഇതാദ്യമായാണ് ഒ.ഐ.സി യോഗത്തില്‍ ചൈനീസ് പ്രതിനിധി അതിഥിയായി പങ്കെടുക്കുന്നത്.

PREV
click me!

Recommended Stories

വീർ സവർക്കർ അവാർഡ് സ്വീകരിക്കാത്തത് എന്തുകൊണ്ട്? കാരണം വിശദീകരിച്ച് ശശി തരൂർ; ഒന്നിലും വ്യക്തതയില്ലെന്ന് കുറിപ്പ്
ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി