വിദേശകാര്യമന്ത്രി ജയശങ്കർ കൊളംബോയിൽ; സാമ്പത്തിക പ്രതിസന്ധിയിൽ പിന്തുണ പ്രതീക്ഷിച്ച് ശ്രീലങ്ക

Published : Mar 28, 2022, 05:56 PM IST
വിദേശകാര്യമന്ത്രി ജയശങ്കർ കൊളംബോയിൽ; സാമ്പത്തിക പ്രതിസന്ധിയിൽ പിന്തുണ പ്രതീക്ഷിച്ച് ശ്രീലങ്ക

Synopsis

ഒരു കോടി പത്ത് ലക്ഷം രൂപ ചിലവഴിച്ച് ശ്രീലങ്കയിൽ ഇന്ത്യ നിർമ്മിച്ച ജഫ്ന സാംസ്കാരിക കേന്ദ്രത്തിൻറെ ഉദ്ഘാടനം വിദേശകാര്യ മന്ത്രിയും ശ്രീലങ്കൻ പ്രധാനമന്ത്രിയും സംയുക്തമായി നിർവഹിച്ചു.

കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കർ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുമായി കൂടിക്കാഴ്ച്ച നടത്തി. (S Jaisankar begins his srilankan visit) ബുദ്ധ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ പിന്തുണയുറപ്പാക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വെച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 

ഒരു കോടി പത്ത് ലക്ഷം രൂപ ചിലവഴിച്ച് ശ്രീലങ്കയിൽ ഇന്ത്യ നിർമ്മിച്ച ജഫ്ന സാംസ്കാരിക കേന്ദ്രത്തിൻറെ ഉദ്ഘാടനം വിദേശകാര്യ മന്ത്രിയും ശ്രീലങ്കൻ പ്രധാനമന്ത്രിയും സംയുക്തമായി നിർവഹിച്ചു. ശ്രീലങ്കൻ രാഷ്ട്രപതി ഗോട്ടബയ രാജപക്സ, ധനമന്ത്രി തുളസി രാജപക്സ എന്നിവരുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തി. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. നാളെ  നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും മന്ത്രി പങ്കെടുക്കും.  ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടി നേതാക്കളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.


 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി