
ജബല്‍പൂര്‍: കമിതാക്കളെ ബഹുമാനിക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പങ്കജ മുണ്ടേ. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ലൗവ് ജിഹാദുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും പങ്കജ് മുണ്ടേ പറഞ്ഞു. ലവ് ജിഹാദിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തമായ നിയമനടപടി രൂപീകരിക്കാനൊരുങ്ങുമ്പോഴാണ് പങ്കജ മുണ്ടേയുടെ പ്രതികരണം എത്തുന്നത്. പ്രണയം രണ്ട് ആളുകളെ ഒന്നിച്ച കൊണ്ടുവരുമ്പോള്‍ അതിനെ ബഹുമാനിക്കണമെന്നാണ് പങ്കജ മുണ്ടേ പറഞ്ഞത്.
ഞായറാഴ്ച മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെയാണ് മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടേയുടെ മകളുടെ പ്രതികരണം. പ്രണയത്തില്‍ ചൂഷണത്തിന്‍റെ ചവര്‍പ്പുള്ള സംഭവങ്ങളെ വേറെ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും പങ്കജ മുണ്ടേ വിശദീകരിച്ചു. പ്രധാനമന്ത്രി രാജ്യത്തിന്‍റെ വികസനവും വളര്‍ച്ചയും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ലവ് ജിഹാദ് എന്നത് ഈ അജണ്ടയില്‍ ഇല്ലെന്നും പങ്കജ മുണ്ടേ വിശദമാക്കി. പ്രണയത്തിന് അതിര്‍ത്തികള്‍ ഇല്ല, അവര്‍ പ്രണയത്തിന് വേണ്ടി മാത്രം ഒന്നായതാണെങ്കില്‍ അതിനെ ബഹുമാനിക്കണമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam