
ദില്ലി: പ്രതിപക്ഷത്തെ മോശമായി ചിത്രീകരിക്കരുതെന്ന് ഏത് നേതാവാണ് പ്രധാനമന്ത്രി മോഡിയെ ഉപദേശിച്ചിട്ടുള്ളതെന്ന ചോദ്യമുയര്‍ത്തി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. മോദിയെ എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ അഭിപ്രായത്തെ വിമര്‍ശിച്ചാണ് സിബല്‍ ട്വിറ്ററില്‍ പരസ്യമായി തുറന്നടിച്ചത്.
പ്രതിപക്ഷത്തേയും പ്രതിപക്ഷ നേതാക്കളെയും മോശമാക്കി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഏത് ബിജെപി നേതാവാണ് പ്രധാനമന്ത്രി മോഡിയോടും അദേഹത്തിന്‍റെ പാര്‍ട്ടിയോടും ഉപദേശിച്ചിട്ടുള്ളതെന്നാണ് സിബല്‍ ട്വിറ്ററില്‍ ചോദ്യമുയര്‍ത്തിയത്.
ദില്ലിയിലെ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് മോഡിയെ പുകഴ്ത്തി ജയറാം രമേശ് പ്രസ്താവന നടത്തിയത്. എപ്പോഴും മോദിയെ കുറ്റശപ്പെടുത്തുന്നതും ദുഷ്ടനാക്കി ചിത്രീകരിക്കുന്നതും പ്രതിപക്ഷത്തിന് ഗുണം ചെയ്യില്ലെന്നായിരുന്നു രമേശിന്റെ പ്രസ്താവന.
ഇക്കാലയളവില്‍ മോദി ചെയ്തത് എന്തെല്ലാമാണെന്ന് പരിശാധിക്കേണ്ട സമയമാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ മനു അഭിഷേക് സിങ്‌വിയും ശശി തരൂരും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam