മോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസ് ഇപ്പോള്‍ ഓസ്ട്രേലിയയില്‍

Published : Jun 19, 2022, 11:27 AM IST
മോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസ് ഇപ്പോള്‍ ഓസ്ട്രേലിയയില്‍

Synopsis

പ്രധാനമന്ത്രിയുടെ സഹോദരൻ അബ്ബാസിന്റെ ഒരു ചിത്രം തിരിച്ചറിയുകയും. അത് അബ്ബാസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഗാന്ധിനഗര്‍: തന്റെ അമ്മയുടെ നൂറാം ജന്മദിനത്തിൽ കഴിഞ്ഞദിവസം എഴുതിയ ഒരു ബ്ലോഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബാല്യകാല സുഹൃത്ത് അബ്ബാസിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. ആ സമയം മുതല്‍ ആരാണ് അബ്ബാസ്, അദ്ദേഹം എവിടെ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ടായിരുന്നു. ഒടുവില്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ തന്നെ അബ്ബാസിനെ കണ്ടെത്തിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പറയുന്നത്.

പ്രധാനമന്ത്രിയുടെ സഹോദരൻ അബ്ബാസിന്റെ ഒരു ചിത്രം തിരിച്ചറിയുകയും. അത് അബ്ബാസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ ഓസ്‌ട്രേലിയയിലാണ് അബ്ബാസ് താമസിക്കുന്നത്. ജൂൺ 18 ന് തന്റെ അമ്മയുടെ നൂറാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി ഗാന്ധിനഗറിലെ വീട്ടിലെത്തിയിരുന്നു. അതിന് പിന്നാലെയാണ് അമ്മയുടെ ജീവിതം പങ്കുവച്ചുള്ള ബ്ലോഗ് അദ്ദേഹം പുറത്തുവിട്ടത്. 

"മറ്റുള്ളവരുടെ സന്തോഷത്തിലാണ് തന്റെ അമ്മ സന്തോഷം കണ്ടെത്തുന്നതെന്നും ഹൃദയവിശാലതയുള്ളവളാണ് അമ്മ.
തന്റെ ഉറ്റസുഹൃത്തിന്റെ മകൻ അബ്ബാസിനെ അവന്‍റെ പിതാവിന്‍റെ അകാല മരണത്തിന് ശേഷം അച്ഛൻ വീട്ടിലേക്ക് കൊണ്ടുവന്നു. അവൻ ഞങ്ങളുടെ കൂടെ താമസിച്ച് പഠനം പൂർത്തിയാക്കി. എല്ലാ സഹോദരങ്ങളോടും ചെയ്യുന്നതുപോലെ അമ്മ അബ്ബാസിനോട് വാത്സല്യവും കരുതലും ഉള്ളവളായിരുന്നു. എല്ലാ വർഷവും ഈദിന് അമ്മ അവന്റെ പ്രിയപ്പെട്ട വിഭവങ്ങൾ തയ്യാറാക്കുമായിരുന്നു" - ഇതാണ് അബ്ബാസിനെക്കുറിച്ച് മോദി തന്‍റെ ബ്ലോഗില്‍ എഴുതിയിരുന്നത്.

ഗുജറാത്ത് സർക്കാരിന്റെ ക്ലാസ് ടു ജീവനക്കാരനായിരുന്നു അബ്ബാസ്. ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ഫുഡ് ആൻഡ് സപ്ലൈ ഡിപ്പാർട്ട്‌മെന്റിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അബ്ബാസിന് രണ്ട് ആൺമക്കളാണ് ഉള്ളത്. മൂത്തമകൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഖേരാലു തഹസിൽ ജീവിക്കുന്നു, ഇളയ മകൻ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. അബ്ബാസ് ഇപ്പോൾ തന്റെ ഇളയ മകനോടൊപ്പം സിഡ്‌നിയിലാണ് താമസിക്കുന്നത്.

താൻ വളർന്ന വഡ്‌നഗറിലെ ഒന്നര മുറികളുള്ള വീട് ചെറുതും മണ്ണ് ഭിത്തികളും ഓടുകളും കൊണ്ട് നിർമ്മിച്ചതുമായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി തന്റെ ബാല്യകാലം അനുസ്മരിച്ച് ബ്ലോഗിൽ പറഞ്ഞിരുന്നു.

കാബൂളിലെ ഗുരുദ്വാരയിൽ നടന്ന അക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

'എന്‍റെ അമ്മ സഹിഷ്ണുതയുടെ പ്രതീകം': അമ്മയുടെ 100-ാം ജന്മദിനത്തില്‍ മോദിയുടെ ബ്ലോഗ്
 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി