നെഹ്‌റു കുടുംബത്തിലേക്ക് പുതിയ അംഗം!, ആരാണ് അവിവ ബെയ്ഗ്?, പ്രിയങ്ക ഗാന്ധിയുടെ മകനുമായി വിവാഹം നിശ്ചയിച്ച ഡൽഹിക്കാരിയെ അറിയാം

Published : Dec 30, 2025, 08:28 PM IST
Aviva Baig, Delhi Woman To Marry Priyanka Gandhi's Son Raihan Vadra

Synopsis

ഡൽഹി ആസ്ഥാനമായുള്ള പ്രമുഖ ഫോട്ടോഗ്രാഫർ അവിവ ബെയ്ഗ് ആണ് വധു. ഏഴ് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്, ഇരുവർക്കും ഫോട്ടോഗ്രാഫിയിൽ സവിശേഷമായ താല്പര്യമുണ്ട്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫോട്ടോഗ്രാഫർ അവിവ ബെയ്ഗ് ആണ് വധു. കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. നീണ്ട ഏഴ് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് റൈഹാനും അവിവയും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. മൂന്ന് ദിവസങ്ങൾക്ക് മുൻപ് അവിവ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റൈഹാനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഈ ചിത്രം തന്റെ പ്രൊഫൈലിലെ 'ഹൈലൈറ്റ്സ്' സെക്ഷനിൽ അവർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരു കുടുംബങ്ങളും വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.

ആരാണ് അവിവ ബെയ്ഗ്?

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഷ്വൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമാണ് അവിവ ബെയ്ഗ്. കലാരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. ഡൽഹിയിലെ പ്രശസ്തമായ മോഡേൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, തുടർന്ന് ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദം നേടിയിട്ടുണ്ട് അവിവ. നിലവിൽ 'അറ്റലിയർ 11' (Atelier 11) എന്ന ഫോട്ടോഗ്രാഫി സ്റ്റുഡിയോയുടെയും പ്രൊഡക്ഷൻ കമ്പനിയുടെയും സഹസ്ഥാപകയാണ്. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾക്കും ഏജൻസികൾക്കും വേണ്ടി ഇവര്‍ വര്‍ക്കുകൾ ചെയ്യുന്നുണ്ട്. 2023-ലെ ഇന്ത്യ ആർട്ട് ഫെയർ, മെത്തേഡ് ഗാലറി തുടങ്ങി നിരവധി വേദികളിൽ അവിവയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഫ്രീലാൻസ് പ്രൊഡ്യൂസർ, എഡിറ്റർ ഇൻ ചീഫ് തുടങ്ങി മാധ്യമരംഗത്തെ വിവിധ മേഖലകളിളും അവിവ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.

റൈഹാൻ വദ്ര

തന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഫോട്ടോഗ്രാഫിയോടുള്ള താല്പര്യം അതേപടി പിന്തുടരുന്ന വ്യക്തിയാണ് റൈഹാൻ. പത്താം വയസ്സ് മുതൽ ഫോട്ടോഗ്രാഫിയിൽ സജീവമാണ്. വൈൽഡ് ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രാഫി എന്നിവയിലാണ് റൈഹാന് കൂടുതൽ താല്പര്യം. സ്കൂളിൽ വെച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ കണ്ണിനേറ്റ ഒരു ഗുരുതര പരിക്ക് റൈഹാന്റെ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയിലൂടെ നിഴലും വെളിച്ചവും ഉപയോഗിച്ച് ആഴമേറിയ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ നടന്ന അദ്ദേഹത്തിന്റെ ആദ്യ സോളോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മ പ്രിയങ്ക ഗാന്ധിയാണ് തന്റെ കലാജീവിതത്തിലെ ഏറ്റവും വലിയ പ്രോത്സാഹനമെന്ന് റൈഹാൻ വെളിപ്പെടുത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

180 കി.മീ വേഗതയിലും തുളുമ്പാതെ വെള്ളം! വമ്പൻ വാർത്ത പുറത്ത് വിട്ട് കേന്ദ്ര മന്ത്രി, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയം
വിദ്യാർഥികളുടെ ശ്രദ്ധക്ക്, സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികളിൽ മാറ്റം, അറിയിപ്പുമായി അധികൃതർ