സിഇസി നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനെന്ന് സുപ്രീം കോടതി; പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുതെന്ന് കേന്ദ്രം

Published : Jul 31, 2026, 08:24 AM IST
supreme court

Synopsis

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുക മാത്രമല്ല, അത് സ്വതന്ത്രമാണെന്ന് ജനങ്ങൾക്ക് അനുഭവപ്പെടുകയും വേണമെന്ന് കോടതി നിരീക്ഷിച്ചു

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (സി.ഇ.സി) തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും (ഇ.സി) തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുക മാത്രമല്ല, അത് സ്വതന്ത്രമാണെന്ന് ജനങ്ങൾക്ക് അനുഭവപ്പെടുകയും വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദിപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സി.ബി.ഐ ഡയറക്ടർ, ലോക്പാൽ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതികളിൽ ചീഫ് ജസ്റ്റിസ് അംഗമാണ്. ജനാധിപത്യത്തിൽ ഏറ്റവും നിർണ്ണായകമായ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനങ്ങളിൽ നിന്ന് സി.ജെ.ഐയെ മാറ്റിവെച്ചതിന്റെ കാരണം എന്താണെന്ന് കോടതി ചോദിച്ചു. 'നീതി നടപ്പിലാക്കിയാൽ മാത്രം പോരാ, അത് നടപ്പിലാക്കിയതായി അനുഭവപ്പെടുകയും വേണം' എന്ന തത്വം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തിലും ബാധകമാണ്. സമിതിയിൽ കൂടുതൽ സുതാര്യതയും നിഷ്പക്ഷതയും ഉണ്ടാകേണ്ടതുണ്ടെന്നും കോടതി കേസ് പരിഗണിച്ചപ്പോൾ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുതെന്നും അദ്ദേഹത്തിന്റെ പദവിക്ക് ഭരണഘടനാപരമായ വിശുദ്ധിയുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ സംശയത്തോടെ വീക്ഷിക്കുന്നത് ജനാധിപത്യ തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്നും കേന്ദ്രം വാദിച്ചു.

പാർലമെന്റ് പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യുന്നത് ലെജിസ്ലേച്ചറിന്റെ സ്വയംഭരണാധികാരത്തിലുള്ള ഇടപെടലാകുമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വാദിച്ചു. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നത്. 2023-ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പാർലമെന്റ് നിയമ നിർമ്മാണം നടത്തുന്നതുവരെ സി.ജെ.ഐ കൂടി ഉൾപ്പെടുന്ന സമിതി നിയമനം നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തിൽ സി.ജെ.ഐക്ക് പകരം കേന്ദ്ര മന്ത്രിയെ ഉൾപ്പെടുത്തുകയായിരുന്നു. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ഇന്നും ബഹളം തുടരാൻ പ്രതിപക്ഷം; രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി ബിജെപി
അമിത് ഷായുടെ രാജി പ്രധാനമന്ത്രി ചോദിച്ച് വാങ്ങണം, വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; ആഞ്ഞടിച്ച് ഖർഗെയും രാഹുലും