
ദില്ലി: രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ൽ 8032 ൽനിന്നും 60 ശതമാനം ഉയർന്ന് 2023 ൽ ആകെ 12852 ആയി. 2014 ൽ കടുവകളുടെ എണ്ണം 2226 ആയിരുന്നു ഇത് നിലവിൽ 2967 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം 2600 ൽ നിന്നും ഈ വർഷം 3000 കവിഞ്ഞു.
ആനകളുടെ എണ്ണം 2007 ൽ 27694 ആയിരുന്നു. ഇത് ഉയർന്ന് 2021 ൽ 30000 ആയി. ഏഷ്യൻ സിംഹങ്ങളുടെ എണ്ണം 2010 ലെ 411 ൽ നിന്ന് 2020 ൽ 674 ആയി ഉയർന്നുവെന്നം മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പക്ഷികൾ ഇടിച്ച് അപകടങ്ങുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam