മിസ്സോറാമിൻ്റെ അന്വേഷണത്തോട് സഹകരിക്കും,നിഷ്പക്ഷ ഏജൻസി അന്വേഷണം നടത്താത് എന്ത് കൊണ്ട് ?: അസം മുഖ്യമന്ത്രി

By Web TeamFirst Published Jul 31, 2021, 3:51 PM IST
Highlights

ഹിമന്ത ബിശ്വ ശർമ്മക്കെതിരെ കൊലപാതക ശ്രമത്തിനും ക്രിമിനൽ ഗൂഢാലോചനക്കും മിസോറാം കേസ് എടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

​ഗുവാഹത്തി: അതിർത്തി സംഘർഷത്തിന് പിന്നാലെ തനിക്കെതിരെ മിസോറാമിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഏത് അന്വേഷണത്തോടും സഹകരിക്കാൻ സന്തോഷമേയുള്ളൂ. സംഘർഷം നടന്നത് അസമിന്റെ പരിധിയിൽ ആണ്. എന്നിട്ടും എന്ത് കൊണ്ടാണ് കേസ് ഒരു നിഷ്പക്ഷ ഏജൻസി അന്വേഷിക്കാത്തതെന്നും ഇക്കാര്യം മിസോറാം മുഖ്യമന്ത്രിയോട് സംസാരിച്ചുവെന്നും അസം മുഖ്യമന്ത്രി വ്യക്തമാക്കി. 

ഹിമന്ത ബിശ്വ ശർമ്മക്കെതിരെ കൊലപാതക ശ്രമത്തിനും ക്രിമിനൽ ഗൂഢാലോചനക്കും മിസോറാം കേസ് എടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. മുഖ്യമന്ത്രിയെ കൂടാതെ അസം പൊലീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥർക്കെതിരേയും മിസ്സോറാം കേസെടുത്തിട്ടുണ്ട്.  അസം -  മിസോറാം അതിർത്തിയിൽ ദിവസങ്ങൾക്ക് മുൻപുണ്ടായ സംഘർഷത്തിൽ ആറ് അസം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

click me!