ഒരാളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാവില്ല, മുഖ്യമന്ത്രിയെ ചർച്ചയിലൂടെ തീരുമാനിക്കും : കെ സി വേണുഗോപാൽ

Published : May 14, 2023, 06:33 PM ISTUpdated : May 14, 2023, 07:27 PM IST
ഒരാളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാവില്ല, മുഖ്യമന്ത്രിയെ ചർച്ചയിലൂടെ തീരുമാനിക്കും : കെ സി വേണുഗോപാൽ

Synopsis

ഒരാളെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാവില്ല. ഇക്കാര്യത്തിൽ ഒറ്റയടിക്ക് തീരുമാനമെടുക്കില്ലെന്നും കെ സി വേണുഗോപാൽ ബംഗളൂരുവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബംഗ്ലൂരു : കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരാളെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാവില്ല. ഇക്കാര്യത്തിൽ ഒറ്റയടിക്ക് തീരുമാനമെടുക്കില്ലെന്നും കെ സി വേണുഗോപാൽ ബംഗളൂരുവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജഗദീഷ് ഷെട്ടർ വീണു; ബിജെപിയെ തള്ളി കോൺഗ്രസിലെത്തിയിട്ടും രക്ഷയില്ല, തോറ്റു

'കോൺഗ്രസിന്റെ എല്ലാ എംഎൽഎമാരുമായും സംസാരിക്കും. ക‍ര്‍ണാടകയിലെ സ്ഥിതി പരിശോധിച്ച് നിരീക്ഷക‍ര്‍ റിപ്പോര്‍ട്ട് ഹൈക്കമാൻഡിന് നൽകും. ബന്ധപ്പെട്ടവരുമായി ച‍ര്‍ച്ച നടത്തിയ ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം പ്രഖ്യാപിക്കും. കോൺഗ്രസ് പ്രസിഡന്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ക‍ര്‍ണാടകയിലെ കോൺഗ്രസിനെ ശക്തിപ്പെടുത്തും. പരമാവധിപ്പേരെ ലോക്സഭയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. തോറ്റെങ്കിലും ജഗദീഷ് ഷെട്ടാറെ ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹത്തെയും യോഗങ്ങളിൽ പങ്കെടുപ്പിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. 

കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുക ദില്ലിയിൽ? സമവായമില്ലാത്തത് പ്രതിസന്ധി; നിരീക്ഷകരെ വെച്ചു

ക‍ര്‍ണാടകയിൽ ചരടുവലികളുമായി ഡികെ ശിവകുമാറും സിദ്ധരാമയ്യയും മുന്നോട്ട് പോകുന്നതിനിടെ, മുഖ്യമന്ത്രി തീരുമാനം വൈകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കർണാടകയിൽ മുഖ്യമന്ത്രിയാരാവുമെന്നതിൽ സസ്പെൻസ് തുടരുന്നതിനിടെ, കോൺഗ്രസിന്‍റെ നിർണായക നിയമസഭാ കക്ഷി യോഗം അൽപ്പസമയത്തനകം തുടങ്ങും. എംഎൽഎമാർ വസന്ത് നഗറിലെ ഷംഗ്രില ഹോട്ടലിലേക്ക് എത്തിയുട്ടുണ്ട്. ഹൈക്കമാന്റ് നേതാക്കൾക്കും നിരീക്ഷകർക്കുമൊപ്പം ജഗദീഷ് ഷെട്ടറും യോഗത്തിൽ പങ്കെടുക്കും. ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുമെന്നതിലും തീരുമാനമായിട്ടുണ്ട്.  

 

PREV
Read more Articles on
click me!

Recommended Stories

സർവീസുകൾ കൂട്ടത്തോടെ വെട്ടി, വിമാനത്താവളങ്ങളിൽ കുടുങ്ങി ആയിരങ്ങൾ; ഇൻ്റിഗോയെ വിമർശിച്ച് കേന്ദ്രമന്ത്രി; കേന്ദ്രത്തെ പഴിച്ച് രാഹുൽ ഗാന്ധി
കാത്രജ് ബൈപ്പാസിലെ വേഗപരിധി പരിഷ്കരിച്ചു; അപകടത്തിന് പിന്നാലെ 30 കിലോമീറ്റര്‍ ആക്കിയ പരിധി 40 ആക്കി ഉയർത്തിയെന്ന് പൂനെ പോലീസ്