
ദില്ലി:നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിചിത്ര വാഗ്ദാനവുമായി ബിജെപി രംഗത്ത്.ദില്ലിയിൽ അധികാരത്തിലെത്തിയാൽ കേന്ദ്രസർക്കാറുമായി ചേർന്ന് ആന്റി റോമിയോ സ്ക്വാഡ് സ്ഥാപിക്കുമെന്നാണ് പ്രകടന പത്രികയിൽ വാഗ്ദാനം.പൊതുവിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കായാണ് സ്ക്വാഡ് എന്നാണ് അവകാശവാദം.ഉത്തർപ്രദേശിൽ യോഗി സർക്കാർ ഏറ്റവും വലിയ നേട്ടമായി അവതരിപ്പിക്കുന്ന പദ്ധതിയാണ് ആന്‍റി റോമിയോ സ്ക്വാഡ്.സദാചാര പോലീസായി യുവാക്കളെ മർദിക്കുന്നുവെന്ന വ്യാപക വിമർശനം പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നു
അതിനിടെ ദില്ലി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ജനങ്ങളുടെ കുടിവെള്ളെം മുട്ടിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. ഹരിയാനയിലെ ബിജെപി സർക്കാർ അമോണിയ കലർന്ന മലിനജലം യമുനയിലേക്ക് ഒഴുക്കുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ബിജെപിയുടെ പ്രവർത്തികൾ ജനങ്ങൾ മനസ്സിലാക്കുമെന്നും ഫെബ്രുവരി അഞ്ചിന് ദില്ലിയിലെ ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും അതിഷി പറഞ്ഞു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam