ഉത്തരേന്ത്യയിൽ അതിശൈത്യം; മൂടൽമഞ്ഞ് ശക്തം, ദില്ലിയിൽ താപനില 5 ഡിഗ്രിയായി താഴുമെന്ന് മുന്നറിയിപ്പ്

Published : Dec 22, 2022, 10:30 AM ISTUpdated : Dec 22, 2022, 10:50 AM IST
ഉത്തരേന്ത്യയിൽ അതിശൈത്യം; മൂടൽമഞ്ഞ് ശക്തം, ദില്ലിയിൽ താപനില 5 ഡിഗ്രിയായി താഴുമെന്ന് മുന്നറിയിപ്പ്

Synopsis

മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി 100 മുതൽ 50 മീറ്റർ വരെയായി കുറഞ്ഞേക്കും എന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ദില്ലിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എട്ട് ട്രെയിനുകൾ വൈകി 

ദില്ലി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിനെ തുടർന്നുള്ള മൂടൽമഞ്ഞ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ   മുന്നറിയിപ്പ്. ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന  ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞ് രൂക്ഷമായത്. ദില്ലിയിൽ താപനില 7 ഡിഗ്രി സെൽഷ്യസിൽ എത്തിയെങ്കിലും  മൂടൽമഞ്ഞ് രൂക്ഷമല്ല.   മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി 100 മുതൽ 50 മീറ്റർ വരെയായി കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ദില്ലിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എട്ട് ട്രെയിനുകൾ വൈകി ഓടി.  ദില്ലിയിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് ആയി താഴും എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസം മൂടൽമഞ്ഞ് കാരണം ഉത്തർപ്രദേശിലും പഞ്ചാബിലുമായി  നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.

ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു
ബംഗാൾ ഉൾക്കടൽ നിലവിലുള്ള ന്യുന മർദ്ദം  അടുത്ത് 48 മണിക്കൂറിനുള്ളിൽ  ശ്രീലങ്ക തീരത്തിനു സമീപം  തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു  കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യത .സിസ്റ്റം ഇപ്പോൾ 9.2 N 84.9 E സ്ഥാനത്താണ്. കന്യാകുമാരിയിൽ നിന്നും ഏകദേശം 806 കിലോമീറ്റർ അകലെ. കന്യാകുമാരി കടലിൽ ഡിപ്രഷൻ ആയി ഡിസംബർ 25 ന് എത്താൻ ആണ് സാധ്യത. ചിലപ്പോൾ കൂടുതൽ ശക്തി പ്രാപിച്ചേക്കും.കേരളത്തിന്റെ തെക്കൻ തീരങ്ങളിൽ 24/25 നു ശേഷം സാധാരണ  ഇടത്തരം മഴക്ക്  സാധ്യതയുണ്ട്.. കൂടുതൽ വ്യക്തത വരും ദിവസങ്ങളിൽ ലഭ്യമാകും.

 

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ