കാർഷിക സമരരംഗത്തുള്ള രണ്ട് സന്നദ്ധപ്രവർത്തകർ അറസ്റ്റിൽ; സമരവേദിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ

Published : Jan 29, 2021, 11:02 AM ISTUpdated : Jan 29, 2021, 11:13 AM IST
കാർഷിക സമരരംഗത്തുള്ള രണ്ട് സന്നദ്ധപ്രവർത്തകർ അറസ്റ്റിൽ; സമരവേദിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ

Synopsis

സമരവേദിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തുന്നു. ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് ഗാസിപ്പൂരിലെ സമരവേദിയിലേക്ക് കൂടുതൽ പ്രതിഷേധക്കാരെത്തുന്നത്. 

ദില്ലി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധരംഗത്തുള്ള രണ്ട് സന്നദ്ധപ്രവർത്തകർ ദില്ലിയിൽ അറസ്റ്റിൽ. അസം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലി വിമാനത്താവളത്തിൽ വെച്ചായിരുന്നു അറസ്റ്റ്. അതേസമയം, സമരവേദിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിച്ച് സമരം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് ഗാസിപ്പൂരിലെ സമരവേദിയിലേക്ക് കൂടുതൽ പ്രതിഷേധക്കാരെത്തുന്നത്. 

അതിനിടെ, വിവാദ കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര സർക്കാർ ചർച്ച നിർദ്ദേശിച്ചു. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഇരു സഭകളും ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം അയയുന്നത്. ഇരുസഭകളിലെയും ബഹിഷ്ക്കരണ തീരുമാനം പ്രതിപക്ഷം പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 

Also Read: 'കടുപ്പിക്കുന്നു', പഞ്ചാബിലെ നാൽപ്പത് ഭക്ഷ്യഗോഡൗണുകളിൽ സിബിഐ റെയ്ഡ്

റിപ്പബ്ലിക് ദിനത്തിന് പിന്നാലെ കാർഷിക സമരവേദിയിലുണ്ടായ സംഘർഷങ്ങളും അതിന് ശേഷമുണ്ടായ പൊലീസ് നടപടികളുടേയും പശ്ചാത്തലത്തിൽ കർഷക സമരത്തിൽ നേരിട്ട് ഇടപെടാനാണ് പ്രതിപക്ഷ ആലോചന. സമരത്തിലിറങ്ങിയ സമാജ് വാദി പാർട്ടിയും ആർഎൽഡിയും കൂടുതൽ കർഷകരെ അതിർത്തികളിലേക്ക് അയക്കുമെന്ന് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം