
ലഖ്നൗ: ഉത്തര്‍പ്രദേശിൽ നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഹ്റയിച്ച് ജില്ലയിലാണ് സംഭവം. ഒന്നര മാസത്തിനിടെ 8 കുട്ടികളും ഒരു സ്ത്രീയുമാണ് മേഖലയിൽ കൊല്ലപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പും പൊലീസും തെരച്ചിൽ ഊർജിതമാക്കി. നാല് ചെന്നായ്ക്കളെ പ്രദേശത്ത് നിന്നും നിലവിൽ പിടികൂടിയിട്ടുണ്ട്. സ്ഥലത്ത് ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്.
കൂട്ടത്തിലെ പ്രധാന ചെന്നായയെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഒരു ശിശു കൊല്ലപ്പെട്ടു. പിടികൂടിയ ചെന്നായയെ മൃഗശാലയിലേക്ക് കൊണ്ടുപോയി. രണ്ട് ചെന്നായ്ക്കളെ ഇനിയും പിടികൂടാനുണ്ട്. ചെന്നായക്കൂട്ടത്തെ പിടികൂടാൻ 'ഓപ്പറേഷൻ ഭേദിയ' ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഓപ്പറേഷൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ചെന്നായ്ക്കളെ പിടികൂടാൻ 16 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോൺ ക്യാമറകളും തെർമൽ ഡ്രോൺ മാപ്പിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ചെന്നായ്ക്കളെ പിടികൂടുന്നത്. ആനയുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ചെന്നായ്ക്കളുടെ വഴി തിരിച്ചുവിടാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. വാതിലുകൾ ഇല്ലാത്ത വീടുകളിൽ വാതിലുകൾ സ്ഥാപിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമങ്ങളിലും രാത്രി പട്രോളിംഗ് നടത്തുന്നുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് മോണിക്ക റാണി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam