മാർക്കറ്റിലേക്ക് പോവുകയായിരുന്ന യുവതിക്കും കുഞ്ഞിനും നേരെ ആസിഡൊഴിച്ചു; ​ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ

Published : Mar 24, 2023, 10:41 AM ISTUpdated : Mar 24, 2023, 10:59 AM IST
 മാർക്കറ്റിലേക്ക് പോവുകയായിരുന്ന യുവതിക്കും കുഞ്ഞിനും നേരെ ആസിഡൊഴിച്ചു; ​ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ

Synopsis

ഇവർക്കു നേരെ അടുത്തുള്ള പാർക്കിൽ നിന്നൊരാൾ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ അമ്മക്കും കുഞ്ഞിനും പൊള്ളലേറ്റു.

ദില്ലി: ആസിഡാക്രമണത്തിൽ യുവതിക്കും കുഞ്ഞിനും പൊള്ളലേറ്റു. ദില്ലിയിലാണ് സംഭവം. മാർക്കറ്റിലേക്ക് നടന്നുപോവുകയായിരുന്ന ഇരുവരുടേയും നേർക്ക് അജ്ഞാതൻ ആസിഡൊഴിക്കുകയായിരുന്നു.ദില്ലിയിലെ ഭാരത് ന​ഗറിൽ ഇന്നലെയാണ് സംഭവം. രാവിലെ എട്ടുമണിക്ക് മാർക്കറ്റിലേക്ക് പോവുകയായിരുന്നു 33 കാരിയായ അമ്മയും നാലു വയസ്സുള്ള മകനും. ഇവർക്കു നേരെ അടുത്തുള്ള പാർക്കിൽ നിന്നൊരാൾ ആസിഡ് ഒഴിക്കുകയായിരുന്നു.

ആക്രമണത്തിൽ അമ്മക്കും കുഞ്ഞിനും പൊള്ളലേറ്റു. ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ യുവതിയും കുഞ്ഞും ചികിത്സ തേടി. സംഭവത്തിൽ യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നിൽ എന്തെങ്കിലും വ്യക്തിവിരോധമുള്ളവർ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോഷണത്തിന് കരുത്താകാൻ മദ്യപാനം, ഫിറ്റായി രക്ഷപ്പെടാൻ മറന്നു, വീട് തുറന്ന വീട്ടുകാർ കാണുന്നത് കൂർക്കം വലിച്ചുറങ്ങുന്ന കള്ളനെ
'മോദി ഇനിയെങ്കിലും അവരെ കേൾക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ?' പണിമുടക്കിന് ഐക്യദാർഡ്യവുമായി രാഹുൽ ഗാന്ധി