സെപ്റ്റംബർ 27 ഞായറാഴ്ച ഭാരത് മാല പദ്ധതിയുടെ ഭാഗമായുള്ള തരാദ്-ദീസ ഹൈവേയിൽ മാൽപുരിന് സമീപമായിരുന്നു അപകടം. രാജ്കോട്ടിൽനിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ലാൻഡ് റോവർ ഡിസ്കവറി എസ് യു വിയാണ് അപകടത്തിൽപ്പെട്ടത്.
അഹമ്മദാബാദ്: ഹൈവേയിൽ കയറിയ കന്നുകാലിയെ ഇടിച്ചതിന് പിന്നാലെ ആഡംബര എസ് യു വി ഡിവൈഡറിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. മറ്റൊരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെപ്റ്റംബർ 27 ഞായറാഴ്ച ഭാരത് മാല പദ്ധതിയുടെ ഭാഗമായുള്ള തരാദ്-ദീസ ഹൈവേയിൽ മാൽപുരിന് സമീപമായിരുന്നു അപകടം. രാജ്കോട്ടിൽനിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ലാൻഡ് റോവർ ഡിസ്കവറി എസ് യു വിയാണ് അപകടത്തിൽപ്പെട്ടത്. അലഞ്ഞുതിരിയുന്ന കാള ഹൈവേയിൽ കയറിയതോടെ അതിവേഗത്തിലെത്തിയ എസ് യു വി ഇതിനെ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട കാർ സമീപത്തെ ഡിവൈഡറിലേക്കും ഇടിച്ചുകയറി. അപകടത്തെത്തുടർന്ന് കാർ തകർന്ന് തരിപ്പണമായി. പൂർണമായും തകർന്ന കാറിൽനിന്ന് ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്. സ്ഥലത്തെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഇവർ 108 ആംബുലൻസിൽ വിവരമറിയിക്കുകയായിരുന്നു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


