പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം, അമ്മയും മകളും നേരിട്ടത് ക്രൂര മര്‍ദനം; പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

Published : Apr 11, 2025, 04:12 PM IST
പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം, അമ്മയും മകളും നേരിട്ടത് ക്രൂര മര്‍ദനം; പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

Synopsis

അമ്മയേയും മകളേയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സൂറത്ത്: പച്ചക്കറി മോഷ്ടിച്ചെന്നാരോപിച്ച് അമ്മയേയും മകളേയും ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് ക്രൂരമായ സംഭവം. അമ്മയേയും മകളേയും രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് വിഷയത്തില്‍ നടപടി സ്വീകരിച്ചത്. 

അമ്മയേയും മകളേയും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും വടിയുപയോഗിച്ച് ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊതുമധ്യത്തിലാണ് മര്‍ദനം നടന്നതെങ്കിലും ആരും ഇടപെടുന്നതായോ തടയാന്‍ ശ്രമിക്കുന്നതായോ ദൃശ്യങ്ങളിലില്ല. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സുറത്ത് പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും പ്രതികളെ അറസ്റ്റ് ചെയ്തെന്ന് വ്യക്തമാക്കുകയും ചെയ്തു. 

Read More:ബ്രേക്കപ്പില്‍ പ്രതികാരം, മുൻ കാമുകിക്ക് പണി കൊടുക്കാന്‍ യുവാവ് അയച്ചത് 300 ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം