
ലഖ്നൗ: ആർത്തവം കാരണം നവരാത്രി ആഘോഷിക്കാൻ കഴിയാത്തതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിനിയായ 36കാരിയായ പ്രിയാൻഷ സോണിയാണ് മരിച്ചത്. ചൈത്ര നവരാത്രി ആഘോഷിക്കാനും ദുർഗ്ഗാ ദേവിയെ ആരാധിക്കാനും തയ്യാറെടുക്കുകയായിരുന്നു പ്രിയാൻഷ സോണി. ഭർത്താവ് ജോലിക്ക് പോയപ്പോഴാണ് പ്രിയാൻഷ ആത്മഹത്യ ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഒൻപത് ദിവസത്തെ ആഘോഷങ്ങൾ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ഭർത്താവ് മുകേഷിനോട് പ്രിയാൻഷി ആവശ്യപ്പെട്ടു. പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വിളക്കുകൾ, ധാന്യങ്ങൾ തുടങ്ങിയവ ഇവർ ലിസ്റ്റിട്ട് നൽകിയിരുന്നെന്നും ഭർത്താവ്. എന്നാൽ അന്ന്, മാർച്ച് 30 ന് സോണിയക്ക് ആർത്തവം ആരംഭിച്ചു. ഇതിൽ മനം നൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്ന് ഭർത്താവ് സോണി പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോർട്ട്.
പ്രിയാൻഷ ഒരു വർഷത്തോളം നവരാത്രിക്കായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ആർത്തവം കാരണം അവൾക്ക് ഉപവസിക്കാനോ ദേവിയെ ആരാധിക്കാനോ കഴിഞ്ഞില്ലെന്നും ഞാൻ ഒരുപാട് ആശ്വസിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സോണി കൂട്ടിച്ചേർത്തു. വിഷം കഴിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ തനിക്ക് ഒരു തെറ്റ് പറ്റിയെന്ന് അവർ പറഞ്ഞതായി മുകേഷ്. ആദ്യം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും പിന്നീട് 2:30 ഓടെ ഛർദിയും നടുവേദനയും മൂർച്ഛിക്കുകയായിരുന്നു. പിറ്റേന്ന് വീണ്ടും ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam