കോഴിയുടെ കൂവല്‍ കാരണം ഉറങ്ങാന്‍ വയ്യ! പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

Published : May 26, 2019, 12:03 PM IST
കോഴിയുടെ കൂവല്‍ കാരണം ഉറങ്ങാന്‍ വയ്യ! പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

Synopsis

 കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി.

പൂനെ: ഉറക്കം നഷ്ടപ്പെടുത്തിയ കോഴിക്കെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍.  മഹാരാഷ്ട്രിലെ പൂനെയിലാണ് സംഭവം. എല്ലാ ദിവസവും രാവിലെ വീടിന് മുമ്പില്‍ വന്ന് അയല്‍പക്കത്തെ കോഴി കൂവുന്നതിനാല്‍ തന്‍റെ ഉറക്കം നഷ്ടപ്പെടുന്നുവെന്നാണ് യുവതിയുടെ പരാതി. സംരത് പൊലീസ് സ്റ്റേഷനില്‍  വെള്ളിയാഴ്ച യുവതി ഇത് സംബന്ധിച്ച പരാതി നല്‍കി.

കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി. എന്നാല്‍ പരാതിക്കാരി സ്ഥിരമായി താമസിക്കുന്നത് ഇവിടെയല്ലന്ന് പൊലീസ് പറയുന്നു. പരാതി നല്‍കിയ യുവതിയുടെ സഹോദരിയുടെ വീടാണിത്. കുറച്ച് ദിവസത്തേക്ക് താമസിക്കാന്‍ എത്തിയതാണ് യുവതി. പരാതി നല്‍കിയതിന് പിന്നാലെ യുവതി സ്ഥലം വിട്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം തന്‍റെ സഹോദരിക്ക് ചെറിയ മാനസിക പ്രശ്നങ്ങളുണ്ടെന്ന് പരാതിയെക്കുറിച്ച് അറിഞ്ഞ യുവതി പൊലീസിനോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം