മുംബൈയിൽ ശുചീകരണ തൊഴിലാളിയായ സ്ത്രീ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു, സുഹൃത്ത് തമാശക്ക് തള്ളിയത് അപകടമായി

Published : Jul 17, 2024, 05:40 PM IST
മുംബൈയിൽ ശുചീകരണ തൊഴിലാളിയായ സ്ത്രീ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു, സുഹൃത്ത് തമാശക്ക് തള്ളിയത് അപകടമായി

Synopsis

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

മുംബൈ: മുംബൈയിൽ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് ശുചീകരണ തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. സുഹൃത്ത് തമാശക്ക് തള്ളിയതാണ് അപകടമായത്. മുംബൈക്കടുത്ത് ഡോംബിവലി ഈസ്റ്റിൽ ആണ് നടുക്കുന്ന സംഭവമുണ്ടായത്. സുരക്ഷാ കൈവരിയിൽ ഇരിക്കുകയായിരുന്ന സ്ത്രീയെ സുഹൃത്ത് തമാശയ്ക്ക് പിടിച്ചു തള്ളുകയായിരുന്നു. എന്നാൽ നില തെറ്റിയ ഇവർ  താഴേക്ക് പതിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചതായാണ് വിവരം. നാഗിന ദേവി മഞ്ജിറാം എന്ന ശുചീകരണ തൊഴിലാളിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇവർ കെട്ടിടത്തിൽ നിന്ന് വീഴുന്നതിന്‍റെയടക്കം സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ചരിത്രം കുറിച്ച് കോടീശ്വർ സിംഗ്, മണിപ്പൂരിൽ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി; ഒപ്പം ജസ്റ്റിസ് മഹാദേവനും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്