
ദില്ലി: കർഷക സമരത്തിനെത്താതിരിക്കാൻ കേന്ദ്രസർക്കാർ തന്റെ ചെരുപ്പ് മോഷ്ടിച്ചുവെന്ന് കർഷക താക്കൂർ ഗീതാ ഭാരതി. എന്നാൽ പുതിയൊരു ചെരുപ്പ് വാങ്ങി താൻ കാൽനടയായി സമരത്തിനെത്തിയെന്നും പ്രതിഷേധത്തിനെത്തിയ ഗീതാ ഭാരതി പറഞ്ഞു. കിസാൻ എക്താ സംഘത്തിന്റെ വനിതാ ഗ്രൂപ്പായ. മഹിളാ മോർച്ചാ പ്രസിഡന്റാണ് ഗീതാ ഭാരതി.
പ്രതിഷേധത്തിനിടെ ഗീതാ ഭാരതി കേന്ദ്രത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങളുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധം തടയാൻ സർക്കാർ തന്റെ ചെരുപ്പ് മോഷ്ടിച്ചുവെന്നാണ് ഗീതാ ഭാരതിയുടെ ആരോപണം.
''ഞാൻ താക്കൂർ ഗീതാ ഭാരതി., കിസാൻ എക്താ സംഘിന്റെ വനിതാ വിംഗ് പ്രസിഡന്റാണ്. കർഷകർ പ്രതിഷേധം അവസാനിപ്പിക്കുമെന്ന് ധരിച്ച് സർക്കാരും പൊലീസും ചേർന്ന് എന്റെ ചെരുപ്പുകൾ മോഷ്ടിച്ചു. പക്ഷേ ഞാൻ നഗ്നപാദയായി പൊരുതും. അവർക്കെതിരെ ഞാൻ കേസ് നൽകും. എനിക്ക് ഇവിടെ അവിടെ നിന്നാണ് അത് കിട്ടുക ? സർക്കാർ എനിക്കത് തിരിച്ച് നൽകണം'' - താക്കൂർ ഗീതാ ഭാരതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam