വീട്ടിൽ പോകുന്നതിനെച്ചൊല്ലി ഭ‍ർത്താവുമായി ത‍ർക്കം, 3 കുട്ടികളെയുമെടുത്ത് യുവതി കിണറ്റിൽ ചാടി, കുട്ടികൾ മരിച്ചു

Published : Feb 19, 2024, 06:30 PM IST
വീട്ടിൽ പോകുന്നതിനെച്ചൊല്ലി ഭ‍ർത്താവുമായി ത‍ർക്കം, 3 കുട്ടികളെയുമെടുത്ത് യുവതി കിണറ്റിൽ ചാടി, കുട്ടികൾ മരിച്ചു

Synopsis

തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനെച്ചൊല്ലി പൂജയും ഭര്‍ത്താവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് ശേഷമാണ് ദാരുണമായ സംഭവമുണ്ടായത്.

റാഞ്ചി: കുടുംബ വഴക്കിനെ തുടർന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റിൽ ചാടി. ഓടിക്കൂടിയ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികള്‍ മൂന്ന് പേരും മരിച്ചു. ഭർത്താവ് വീട്ടിൽ നിന്ന് പോയ ശേഷമായിരുന്നു യുവതിയുടെ കടുംകൈ. 

ജാർഖണ്ഡിലെ സെറൈകെല - ഖര്‍സ്വാൻ ജില്ലയിലാണ് സംഭവം. പൂജ മഹാതോ എന്ന യുവതിയാണ് ഭർത്താവുമായി കലഹിച്ചത്. തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനെച്ചൊല്ലി പൂജയും ഭര്‍ത്താവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം ഭർത്താവ് ചില ജോലികള്‍ക്കായി റാഞ്ചിയിലേക്ക് പോയി. ഈ സമയത്താണ് മൂന്ന് കുട്ടികളെയുമെടുത്ത് പൂജ വീട്ടിലെ കിണറ്റിൽ ചാടിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദിലിപ് ഖൽകോ പറഞ്ഞു.

യുവതിയെ നാട്ടുകാർ  രക്ഷപ്പെടുത്തി ഖർസ്വാനിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കോമൾ കുമാരി (9), അനന്യ മഹാതോ (5), ആര്യൻ മഹാതോ എന്നിവരാണ് മരിച്ചത്. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മൂന്ന് കുട്ടികളുടെയും മൃതദേഹം പുറത്തെടുത്തു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രൊഫസറുമായി ബന്ധമുണ്ടെന്ന് കോളേജിൽ അപവാദ പ്രചരണം; 22 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി
'ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ട്? രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണം': ബിജെപി നേതാവ് വിഷ്ണുവർധൻ റെഡ്ഡി