ശാരീരിക ബന്ധത്തെച്ചൊല്ലി തര്‍ക്കം, കിണറില്‍ ചാടിയ ഭാര്യയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു

Published : Apr 19, 2023, 03:50 AM IST
ശാരീരിക ബന്ധത്തെച്ചൊല്ലി തര്‍ക്കം, കിണറില്‍ ചാടിയ ഭാര്യയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു

Synopsis

കൊലപാതകത്തിന് പിന്നാലെ രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു ശങ്കര്‍

ജാഷ്പൂര്‍: ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ച ശേഷം കൊലപ്പെടുത്തി ഭര്‍ത്താവ്. ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന സംഭവം. ശങ്കര്‍ റാം എന്നയാളാണ് ഭാര്യയായ ആശ ഭായിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഇവരുവരും ചേര്‍ന്ന് തിങ്കളാഴ്ച മദ്യപിച്ചിരുന്നു.

മദ്യപാനത്തിന് പിന്നാലെ ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ശങ്കര്‍ പറഞ്ഞത് ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതേ ചൊല്ലി ഇരുവരും തമ്മില് വാക്കേറ്റമായി. വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെ ആശ സമീപത്തെ കിണറിലേക്ക് ചാടുകയായിരുന്നു. ആത്മഹത്യ ചെയ്യാനായി കിണറിലേക്ക് ചാടിയ ഭാര്യയെ കിണറിലേക്ക് ചാടിയ ശങ്കര്‍ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറിന് പുറത്ത് എത്തിച്ച ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതോടെയാണ് ശങ്കര്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

ആശയുടെ സ്വകാര്യ ഇടങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നാലെ രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു ശങ്കര്‍. സംഭവത്തേക്കുറിച്ച് പുലര്‍ച്ചെ വിവരം ലഭിച്ച പൊലീസ് രാവിലെ സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് വിശദമാക്കി. 
 

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി