ഭർത്താവിനെ ബിരിയാണി നൽകി 'ഉറക്കി', പിന്നീട് കാമുകനെ വിളിച്ചു, കൊലക്ക് ശേഷം മൃതദേഹത്തിനരികെയിരുന്ന് അശ്ലീല ചിത്രം കണ്ടു!

Published : Jan 23, 2026, 11:59 AM IST
Lakshmi Madhuri

Synopsis

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ, ഉറക്കഗുളിക കലർത്തിയ ബിരിയാണി നൽകി ഭർത്താവിനെ മയക്കിയ ശേഷം ഭാര്യ കാമുകന്റെ സഹായത്തോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. 

ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഉറക്ക​ഗുളിക കലർത്തിയ ബിരിയാണി നൽകിയ ശേഷം കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതിയും കാമുകനും മൃതദേഹത്തിനരികെയിരുന്ന് അശ്ലീല ചിത്രങ്ങൾ കണ്ടു. ശിവനാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ ലക്ഷ്മി മാധുരി, കാമുകൻ ഗോപി എന്നിവർ സംഭവത്തിൽ അറസ്റ്റിലായി. കുറ്റകൃത്യത്തിന് മുമ്പ് മാധുരി ഗോപിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. മാധുരി പൊടിച്ച സ്ലീപ്പിംഗ് ടാബ്‌ലെറ്റുകൾ ചേർത്ത ബിരിയാണി തയ്യാറാക്കി ഭർത്താവിന് നൽകി. ശിവനാഗരാജു ഭക്ഷണം കഴിച്ച് ഗാഢനിദ്രയിലായപ്പോൾ, യുവതി കാമുകൻ ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് ദമ്പതികൾ ശിവനാഗരാജുവിന്റെ മുഖത്ത് തലയിണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് ഗ്രാമവാസികൾക്കിടയിൽ പ്രചരിപ്പിച്ചു.

ശിവനാഗരാജുവിന്റെ പിതാവും സുഹൃത്തുക്കളും മൃതദേഹം പരിശോധിച്ചപ്പോൾ രക്തക്കറകൾക്കൊപ്പം മുറിവുകളും കണ്ടപ്പോഴാണ് സംശയം ഉയർന്നത്. അവർ ലോക്കൽ പോലീസിൽ പരാതി നൽകി. പോസ്റ്റ്‌മോർട്ടം വിശകലനത്തിലൂടെ നെഞ്ചിലെ പരിക്കുകളും ശ്വാസംമുട്ടലും മൂലമാണ് മരണം സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് മാധുരിയെയും ഗോപിയെയും കസ്റ്റഡിയിലെടുത്തു.

ഭർത്താവിന്റെ മൃതദേഹത്തിനരികിൽ രാത്രി മുഴുവൻ മാധുരി അശ്ലീല വീഡിയോകൾ കണ്ടിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, ഭാര്യയുടെ മൊബൈൽ ഫോണിൽ ഭർത്താവ് ഇത്തരം വീഡിയോകൾ കാണാറുണ്ടെന്ന് ഗുണ്ടൂർ പോലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ വ്യക്തമാക്കി. ദമ്പതികൾക്കിടയിൽ ഇത് പതിവായി തർക്കങ്ങൾക്ക് കാരണമായിരുന്നു. ചോദ്യം ചെയ്യലിൽ, മാധുരി പൂർണ്ണ കുറ്റസമ്മതം നടത്തി, ഗോപിയോടൊപ്പം കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും തനിക്കും പങ്കുണ്ടെന്ന് സമ്മതിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും