
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ജിം പരിശീലകനൊപ്പം വിവാഹിതയായ യുവതി ഒളിച്ചോടിയതിന് പിന്നാലെ നാട്ടിൽ സംഘർഷം. ഇതര മതസ്ഥനായ ജിം പരിശീലകനൊപ്പമാണ് ഭർത്താവിനെയും അഞ്ച് വയസ്സുള്ള മകനെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത്. സംഭവം ചോദിക്കാനെത്തിയ യുവതിയുടെ സഹോദരനെ കാമുകൻ ക്രൂരമായി മർദ്ദിച്ചതായും ആരോപണമുയർന്നു. പിന്നാലെ യുവതിയുടെ അമ്മയും സഹോദരിയും മറ്റ് കുടുംബാംഗങ്ങളും സ്ഥലത്തെത്തി. യുവതിയുടെ അമ്മ ഹിന്ദു സംഘടനാപ്രവർത്തകയാണ്. സംഘടനയിലെ ആളുകളുമായാണ് ഇവർ എത്തിയത്. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. പ്രവർത്തകർ നാല് മണിക്കൂറോളം റോഡ് ഉപരോധിച്ചു. പൊലീസ് സ്ഥലത്തെത്തി. ആറ് മാസം മുമ്പാണ് ഗുരുഗ്രാമിൽ ജോലി ചെയ്യുന്ന ഭർത്താവുമായി വഴക്കിട്ട് ആ സ്ത്രീ ബറേലിയിലെ അമ്മയുടെ വീട്ടിലേക്ക് വന്നത്. അവിടെ ജിമ്മിൽ പരിശീലകയായി ചേർന്നു.
ജോലിക്കിടെ ജിം പരിശീലകനുമായി സൗഹൃദത്തിലായി. സൗഹൃദം പ്രണയമായി വളർന്നു. വീട്ടുകാർക്ക് സംശയം തോന്നിയപ്പോൾ യുവതിയെ ഗുരുഗ്രാമിലുള്ള ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചയച്ചു. കുറച്ച് ദിവസങ്ങൾക്ക് ഭർത്താവുമായി വഴക്കിട്ട് കാമുകനൊപ്പം താമസിക്കാൻ തുടങ്ങി. ഭാര്യ വീട് വിട്ടുപോയ വിവരം ഭർത്താവ് വീട്ടുകാരെ അറിയിച്ചു. വ്യാഴാഴ്ച, സ്ത്രീയുടെ സഹോദരൻ ജിമ്മിൽ എത്തി. സഹോദരിയോട് വീട്ടിലേക്ക് മടങ്ങാൻ അയാൾ ആവശ്യപ്പെട്ടു. ഇതോടെ ഷോയിബും സ്ത്രീയും രോഷാകുലരായി സഹോദരനെ മർദ്ദിച്ചു.
ഷോയിബ് (30), ജിം ഉടമ അഭയ് ഉപാധ്യായ എന്നിവർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് സഹോദരൻ ആരോപിക്കുന്നു. ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത്, മറ്റ് നിരവധി ഹൈന്ദവ സംഘടനകൾ സ്ഥലത്ത് തടിച്ചുകൂടി. ഗതാഗതക്കുരുക്കിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഇസ്സാത് നഗർ പൊലീസ് സ്ഥലത്തെത്തി. സ്ത്രീയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഷോയിബിനും ജിം ഉടമ അഭയ് ഉപാധ്യായയ്ക്കുമെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam