ഫോണിലേക്ക് അശ്ലീല വീഡിയോകൾ, നമ്പർ കിട്ടിയത് ട്രാവൽസ് വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ; ഡ്രൈവറെ തേടിവന്ന് കൈകാര്യം ചെയ്ത് യുവതി

Published : Sep 18, 2025, 01:30 PM IST
woman locate bus driver and slapped him publicly for sending obscene videos

Synopsis

ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഫോൺ നമ്പർ എടുത്ത് അശ്ലീല വീഡിയോകൾ അയച്ച ബസ് ഡ്രൈവറെ യുവതി പരസ്യമായി തല്ലി. യുവതി ഡ്രൈവറെ അന്വേഷിച്ചെത്തി ചോദ്യം ചെയ്യുകയും അടിക്കുകയുമായിരുന്നു.

മുംബൈ: തന്‍റെ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ച ബസ് ഡ്രൈവറെ യുവതി പരസ്യമായി പല തവണ തല്ലി. ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഫോണ്‍ നമ്പർ എടുത്താണ് ഡ്രൈവർ യുവതിക്ക് അശ്ലീല വീഡിയോകൾ അയച്ചത്. തുടർന്ന് ഡ്രൈവറെ അന്വേഷിച്ചെത്തിയ യുവതി പരസ്യമായി തല്ലി. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലെത്തി.

ഡ്രൈവർ ഫോണ്‍ നമ്പറെടുത്തത് ടിക്കറ്റ് ബുക്കിങ് രേഖകളിൽ നിന്ന് 

ഏതാനും മാസം മുൻപ് കാൻകാവ്‌ലിയിലെ ഒരു സ്വകാര്യ ട്രാവൽസ് കമ്പനിയുടെ ഓഫീസിൽ നിന്നാണ് യുവതി ടിക്കറ്റ് ബുക്ക് ചെയ്തത്. കാൻകാവ്‌ലിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കാണ് യുവതി ടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റ് ബുക്കിംഗ് രേഖകളിൽ നിന്ന് ഡ്രൈവർ ഫോൺ നമ്പർ എടുത്ത് അശ്ലീല വീഡിയോകൾ അയച്ചെന്ന് യുവതി പറയുന്നു.

സെപ്റ്റംബർ 16-ന് വൈകുന്നേരം യുവതി മറ്റൊരു സ്ത്രീയോടൊപ്പം കാൻകാവ്‌ലി ബസ് സ്റ്റാൻഡിന് സമീപമുള്ള കമ്പനിയുടെ ബുക്കിംഗ് ഓഫീസിലെത്തി. തനിക്ക് സന്ദേശം അയച്ച ഡ്രൈവറെ കണ്ടുപിടിച്ചു, ഫോണിലെ സന്ദേശങ്ങൾ കാണിച്ചുകൊണ്ട് യുവതി അയാളെ ചോദ്യം ചെയ്യുകയും നിരവധി തവണ അടിക്കുകയും ചെയ്തു. നിലവിൽ യുവതി ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം