
ബെംഗളൂരു: മെട്രോയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ നടപടിയെടുത്ത് മെട്രോ അധികൃതര്‍. 500 രൂപയാണ് നിയമം ലംഘിച്ച് മെട്രോയിൽ ഭക്ഷണം കഴിച്ചതിന് യുവതിയിൽ നിന്ന് ഈടാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച മഡവര സ്റ്റേഷനിൽ നിന്നാണ് യുവതി മെട്രോയിൽ കയറിയത്. മഗഡി റോഡിൽ ഇറങ്ങുകയും ചെയ്തും. മെട്രോയിൽ കയറിയ ഉടൻ യാത്രക്കാരി സീറ്റിലിരുന്ന് പൊതി മടിയിൽ വച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി. സഹയാത്രികൻ വീഡിയോ പകര്‍ത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ എത്തിയതോടെ മെട്രോ നടപടി സ്വീകിരക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ മഡവര സ്റ്റേഷനിൽ വച്ച് സ്ത്രീയെ തടഞ്ഞുനിര്‍ത്തി പിഴയീടാക്കുകയായിരുന്നു.
മെട്രോയുടെ ശുചിത്വം നിലനിര്‍ത്തുന്നതിനും അലക്ഷ്യമായി മാലിന്യം തള്ളുന്നത് തടയാനും മെട്രോ പരിസരത്ത് ഭക്ഷണം കഴിക്കുന്നത് അനുവദനീയമല്ല. എല്ലാ യാത്രക്കാരും ഇതിനോട് സഹകരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ബെംഗളൂരു മെട്രോ ആവശ്യപ്പെടുന്നു. മെട്രോ ഒരു പൊതു ഇടമാണെന്നും മറ്റ് യാത്രക്കാരുടെ സൗകര്യങ്ങൾ കൂടി പരിഗണിച്ച് വേണം യാത്ര ചെയ്യാനെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam