പുലർച്ചെ ഒറ്റയ്ക്ക് ബസ് സ്റ്റോപ്പിൽ കണ്ട യുവതിയെ ഒന്നിനുപുറകെ ഒന്നായി സമീപിച്ച് 40 പുരുഷന്മാർ; വേഷം മാറിയെത്തിയത് കമ്മീഷണർ!

Published : May 06, 2026, 03:48 PM IST
Commissioner Sumathi

Synopsis

സ്ത്രീസുരക്ഷ നേരിട്ട് മനസ്സിലാക്കാൻ ഹൈദരാബാദ് മൽക്കാജ്‌ഗിരി പോലീസ് കമ്മീഷണർ സുമതി വേഷം മാറി തെരുവിലിറങ്ങി. പുലർച്ചെ ബസ് സ്റ്റോപ്പിൽ തനിച്ച് നിന്ന കമ്മീഷണർക്ക് മോശം അനുഭവമുണ്ടാവുകയും, മോശമായി പെരുമാറിയവരെ താക്കീത് ചെയ്യുകയും ചെയ്തു. കമ്മീഷണറുടെ ഈ ധീരമായ നടപടിക്ക് വലിയ പ്രശംസയാണ് ലഭിച്ചത്.

ഹൈദരാബാദ്: സ്ത്രീസുരക്ഷ നേരിട്ട് പരിശോധിക്കാൻ യൂനിഫോം അഴിച്ച് സാധാരണ വേഷത്തിൽ വനിതാ പോലീസ് കമ്മീഷണർ തെരുവിലിറങ്ങി. ഹൈദരാബാദിലെ മൽക്കാജ്‌ഗിരി പോലീസ് കമ്മീഷണറായ സുമതിയാണ് പുലർച്ചെ തനിച്ച് റോഡിലിറങ്ങിയത്. സ്ത്രീകൾ രാത്രികാലത്ത് നഗരത്തിൽ നേരിടുന്ന സുരക്ഷാ വെല്ലുവിളി മനസ്സിലാക്കാൻ വേണ്ടി നടത്തിയ പരിശോധന വൻ കൈയ്യടി നേടി. സാധാരണ വേഷത്തിൽ, പോലീസ് അകമ്പടിയില്ലാതെ രാത്രി വൈകി ബസ് സ്റ്റോപ്പിൽ തനിച്ച് നിന്ന കമ്മീഷണർക്ക് ഞെട്ടിക്കുന്ന അനുഭവമാണുണ്ടായത്. 40-ഓളം പുരുഷന്മാർ ഇവരെ മോശം ഉദ്ദേശത്തോടെ സമീപിച്ചു.

പുലർച്ചെ 12:30 മുതൽ 3:30 വരെ മൂന്ന് മണിക്കൂർ സമയമാണ് അവർ നഗരത്തിലെ ഒരു ബസ് സ്റ്റോപ്പിൽ തനിച്ച് ചിലവഴിച്ചത്. ഈ മൂന്ന് മണിക്കൂറിനുള്ളിൽ 40-തോളം പുരുഷന്മാർ അവരെ സമീപിച്ചു. ഇതിൽ പലരും മദ്യപിച്ചിരുന്നതായും കഞ്ചാവ് പോലുള്ള ലഹരിക്ക് അടിമപ്പെട്ടവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പൊലീസ് കമ്മീഷണറാണെന്ന് തിരിച്ചറിയാതെയാണ് യുവാക്കളും വിദ്യാർത്ഥികളും സ്വകാര്യ-സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ മോശമായി പെരുമാറിയത്. രാത്രി പൊതുസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ദുരനുഭവം സംബന്ധിച്ച് പരാതികൾ കൂടിവരുന്ന സാഹചര്യത്തലാണ് കമ്മീഷണർ വേഷം മാറിയെത്തിയത്.

നഗരത്തിലെ രാത്രികാലത്തെ സാഹചര്യം നേരിട്ട് പഠിക്കുകയായിരുന്നു ലക്ഷ്യം. തന്നെ സമീപിച്ച 40 പുരുഷന്മാരുടെയും ഐഡി കാർഡുകൾ പരിശോധിച്ച പൊലീസ്, അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവരെയെല്ലാം താക്കീത് നൽകി വിട്ടയച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിൽ എല്ലാവർക്കും കർശന നിർദേശം. 25 വർഷം മുൻപ് തന്റെ സർവീസിന്റെ തുടക്കകാലത്ത് കാസിപ്പേട്ട് റെയിൽവേ സ്റ്റേഷന് സമീപത്തും സുമതി സമാനമായ രീതിയിൽ 'അണ്ടർകവർ' ഓപ്പറേഷൻ നടത്തിയിരുന്നു. തെലങ്കാന കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥയായ അവർ മെയ് 1-നാണ് മൽക്കാജ്‌ഗിരി കമ്മീഷണറായി ചുമതലയേറ്റത്. കമ്മീഷണറുടെ ഈ ധീരമായ നടപടിയെ ഹൈദരാബാദിലെ സ്ത്രീകളും പൊതുജനങ്ങളും വലിയ രീതിയിൽ പ്രശംസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭാര്യയ്ക്ക് അമിത വണ്ണം, സൗന്ദര്യമില്ല, യുട്യൂബ് സഹായത്തോടെ വിഷം വാങ്ങി, കൊലപ്പെടുത്തി ടെക്കി ഭർത്താവ്
തവനൂരിൽ അറുത്തെടുത്ത ആട്ടിൻ തലയുമായി യുഡിഎഫ് വിജയാഘോഷമെന്ന് ആരോപണം, രൂക്ഷ വിമർശനമുയരുന്നു