
കൊല്‍ക്കത്ത: ശല്യം ചെയ്ത യുവാക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 27 കാരിക്ക് ദാരുണാന്ത്യം. ബംഗാളിലെ പശ്ചിം ബര്‍ദാമന്‍ ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. നാല് യുവതികള്‍ സഞ്ചരിച്ച കാറിനെ അഞ്ചോളം യുവാക്കൾ സഞ്ചരിക്കുന്ന കാർ പിന്തുടരുകയായിരുന്നു. ഇവന്‍റ് മാനേജ്മെന്‍റ് രംഗത്ത് ജോലി ചെയ്യുന്നവരാണ് യുവതികള്‍. ജോലിയുമായി ബന്ധപ്പെട്ട് ഗയയിലേക്ക് പോകുകയായിരുന്നു ഇവര്‍.
ഇന്ധനം നിറയ്ക്കാൻ പമ്പില്‍ കയറിയപ്പോഴാണ് മറ്റൊരു കാറിലെത്തിയ അഞ്ച് പേരടങ്ങുന്ന യുവാക്കളുടെ സംഘം ഇവരോട് മോശമായി സംസാരിച്ചത്. ഇതിന് മറുപടി കൊടുക്കാതെ ഇവര്‍ കാറുമായി മുന്നോട്ട് നീങ്ങി. തുടര്‍ന്ന് പ്രതികളുടെ സംഘം ഇവരെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്തു. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് റോഡിലുടനീളം ശല്യപ്പെടുത്തല്‍ തുടര്‍ന്നു.
യുവതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ വാഹനം ഡിവൈഡറില്‍ കൂടെ കയറ്റി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായി. അപകടത്തില്‍ യുവതികൾ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ യുവതി മരിക്കുകയും കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടന്‍ പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
Read More:മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, യുവാവിനെ മതാപിതാക്കള്‍ കുത്തിക്കൊലപ്പെടുത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam