ദില്ലിയില്‍ 'ആത്മഹത്യ ചെയ്ത' യുവതിയെ ബെംഗളൂരുവില്‍ നിന്ന് ജീവനോടെ കണ്ടെത്തി

By Web TeamFirst Published Jul 9, 2019, 9:20 PM IST
Highlights

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് ജൂലൈ 6-ന് യുവതിയുടെ കാര്‍ കണ്ടെത്തിയിരുന്നു.

ബെംഗളൂരു: ദില്ലിയില്‍ നിന്നും കാണാതായ  യുവതി ആത്മഹത്യ ചെയ്തെന്ന നിഗമനത്തില്‍ തുടരുമ്പോള്‍ യുവതിയെ ബെഗളൂരുവില്‍ നിന്നും ജീവനോടെ കണ്ടെത്തി. ദില്ലിയില്‍ നിന്നും ജൂലൈ 5-നാണ് യുവതിയെ കാണാതായത്.

ഇന്‍ഷുറന്‍സ് കമ്പനിയിലെ മാനേജറും ഭാരതീയ കിസാന്‍ യൂണിയന്‍റെ ദേശീയ സെക്രട്ടറിയുടെ മകളുമായ കോമള്‍ എന്ന യുവതിയെയാണ് ബെഗളൂരുവില്‍ നിന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് ജൂലൈ 6-ന് യുവതിയുടെ കാര്‍ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്നും യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ യുവതി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു.

ഹിന്‍ഡന്‍ നദിയുടെ തീരത്ത് നിന്ന് വാഹനം കണ്ടെത്തിയതിനാല്‍ യുവതി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. പിന്നീട് യുവതി ബെഗളൂരുവിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് യുവതിയെ കണ്ടെത്തിയത്. 

click me!