ഐഎഎസ്, ഐപിഎസ് പോര് അതിരുവിടുന്നു; നിയമനടപടിക്കൊരുങ്ങി സിന്ദൂരി, അന്വേഷണം വേണമെന്ന് ഡി രൂപ

Published : Feb 20, 2023, 11:06 AM ISTUpdated : Feb 20, 2023, 11:27 AM IST
ഐഎഎസ്, ഐപിഎസ് പോര് അതിരുവിടുന്നു; നിയമനടപടിക്കൊരുങ്ങി സിന്ദൂരി, അന്വേഷണം വേണമെന്ന് ഡി രൂപ

Synopsis

രൂപ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രചരണം നടത്തുകയാണെന്ന് സിന്ദൂരി പ്രസ്താവനയിൽ  പറയുന്നു.

ബം​ഗളൂരു: കർണാടകയിൽ ഐഎഎസ്, ഐപിഎസ് വനിത ഉദ്യോ​ഗസ്ഥരുടെ പോര് അതിരുവിട്ട അവസ്ഥയിലേക്ക്. ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയും ഐപിഎസ് ഓഫീസർ ഡി രൂപയും തമ്മിലാണ് പോര് മുറുകുന്നത്. രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഡി രൂപ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക് സിന്ദൂരി അയച്ചതാണ് ഈ ഫോട്ടോകളെന്നാണ് രൂപയുടെ ആരോപണം. സിന്ദൂരിക്കെതിരെ നിരവധി ആരോപണങ്ങളാണ് രൂപ ഉന്നയിച്ചിരിക്കുന്നത്. 

അതേ സമയം രൂപക്കെതിരെ സിന്ദൂരി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. രൂപ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രചരണം നടത്തുകയാണെന്ന് സിന്ദൂരി പ്രസ്താവനയിൽ  പറയുന്നു. 'അവരുടെ നിലവാരത്തിലുള്ള പ്രവർത്തനങ്ങളാണി'തെന്നും സിന്ദൂരി പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മോശമായ പെരുമാറ്റത്തിനും ക്രിമിനൽ കുറ്റങ്ങൾക്കും തുല്യമായ അവളുടെ പ്രവർത്തനങ്ങൾക്ക് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

''വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ നിന്നെടുത്ത ഫോട്ടോകളാണ് എന്നെ അപകീർത്തിപ്പെടുത്താൻ അവർ ഉപയോ​ഗിച്ചിരിക്കുന്നത്. ഞാൻ ഉദ്യോ​ഗസ്ഥർക്ക് ഈ ചിത്രങ്ങൾ അയച്ചു കൊടുത്തു എന്നാണ് അവരുടെ ആരോപണം. അവരുടെ പേര് വെളിപ്പെടുത്തണമെന്ന് ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു''- സിന്ദൂരി പറയുന്നു. 

രൂപ അവരുടെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം സിന്ദൂരിയുടെ ഏഴ് ഫോട്ടോകൾ പങ്കുവെച്ചിരുന്നു. 2021-2022 വർഷങ്ങളിൽ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് നൽകിയ ഫോട്ടോകളാണിതെന്നാണ് ആരോപണം. ''ഒരു വനിത ഐഎഎസ് ഉദ്യോ​ഗസ്ഥ ഇത്തരം ഫോട്ടോകൾ അയക്കുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? ഒന്നോ, രണ്ടോ അല്ല, മൂന്ന് പുരുഷ ഉദ്യോ​ഗസ്ഥർക്കാണ് ഫോട്ടോകൾ അയച്ചിട്ടുള്ളത്. അപ്പോൾ ഇതിനെ വ്യക്തിപരം എന്ന് പറയാൻ കഴിയില്ല.'' രൂപ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പെരുമാറ്റചട്ടങ്ങൾ അനുസരിച്ച് ഇത്തരം ഫോട്ടോകൾ പങ്കുവെക്കുന്നത് കുറ്റകരമാണെന്നും രൂപ വ്യക്തമാക്കി.'' സിന്ദൂരിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് രൂപയുടെ അധികാരികളോടുള്ള അഭ്യർത്ഥന. 

മുൻപ് വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ വിഐപി പരി​ഗണന ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോർട്ട് നൽകി വാർത്തകളിൽ ഇടം നേടിയ ആളാണ് ഡി രൂപ. മൈസുരുവിൽ ജെഡിഎസ് എം എൽ എയുടെ കെട്ടിടം കയ്യേറ്റമാണെന്ന് റിപ്പോർട്ട് നൽകിയതിന്‍റെ  പേരിൽ രോഹിണിക്ക് സ്ഥലം മാറ്റം നേരിടേണ്ടി വന്നിരുന്നു. കർണാടകയിൽ വാർത്തകളിൽ നിറഞ്ഞു നിന്ന രണ്ട് ഉദ്യോഗസ്ഥരാണ് സമൂഹമാധ്യമങ്ങളിൽ പരസ്പരം ചെളി വാരി എറിയുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി വ്യക്തമാക്കി.

കര്‍ണാടകയില്‍ ഐഎഎസുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐപിഎസുകാരി,സമൂഹമാധ്യമത്തിലെ പോര് മുറുകുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു
5 പേരെ കൊന്ന യുവാവും ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളെ കൊന്ന യുവതിയും ജയിലിൽ വെച്ച് പ്രണയത്തിലായി, വിവാഹത്തിന് പരോൾ