
ഭോപ്പാൽ: മഴ ദൈവത്തെ പ്രീതിപ്പെടുത്താൻ കാളയ്ക്ക് പകരം കലപ്പ കഴുത്തിലിട്ട് നിലമുഴുത് സ്ത്രീകൾ. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ് ഈ വിചിത്ര സംഭവം. കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രദേശത്ത് മഴ പെയ്തിട്ടില്ല. കൃഷികൾ നശിക്കുന്ന അവസ്ഥ എത്തിയതോടെയാണ് മഴ ദൈവങ്ങളെ പ്രതീപ്പെടുത്താൻ സ്ത്രീകൾ നിലം ഉഴാൻ തീരുമാനിച്ചത്.
"സോയാബീന്‍ കൃഷി വളരണമെങ്കില്‍ നല്ല മഴ ലഭിക്കണം. 15 ദിവസമായി ഈ പ്രദേശത്ത് മഴ പെയ്തിട്ട്. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ സോയാബീന്‍ നശിക്കുന്ന അവസ്ഥയിലാണ്" 75കാരിയായ രാംപ്യാരി ബായ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വരള്‍ച്ച കൂടുതലായി ബാധിക്കുന്ന പ്രദേശമാണ് ബന്ദേല്‍ഖണ്ഡ്. കൃഷിയെ ആശ്രയിച്ചാണ് ഇവിടെയുള്ള മിക്കവരുടേയും ജീവിതം. മഴ കിട്ടാതെ വരുമ്പോഴേല്ലാം ഈ നാട്ടിലെ കൃഷിക്കാര്‍ ഇത്തരത്തില്‍ നിരവധി ആചാരണങ്ങള്‍ ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam