
ദില്ലി: എ ഐ സാങ്കേതികവിദ്യയിൽ ഇന്ത്യ വളരെയധികം മുന്നോട്ട് നീങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വരാനിരിക്കുന്ന അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ സ്ത്രീകൾ കൈകാര്യം ചെയ്യും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കും. മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു
ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെയും ISRO യുടെയും നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍ എടുത്തു പറഞ്ഞുബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം വർദ്ധിച്ചു എന്നും സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനുപുറമെ പുലികളിയെ കുറിച്ചും ഇത്തവണത്തെ മൻകിബാത്തിൽ പരാമർശം ഉണ്ടായി. പുലികളി ഉൾപ്പെടെയുള്ള കലാരൂപങ്ങൾ വനവുമായും വന്യജീവികളുമായും ബന്ധപ്പെട്ട് കിടക്കുന്നവയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിൽ ആദിവാസികൾ വഹിക്കുന്ന പങ്കിന് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam