വനിതാ സംവരണ ബിൽ ലോക്സഭയിൽ; പ്രതിപക്ഷ ബഹളം, ബില്ലിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ തീരുമാനം

Published : Apr 16, 2026, 11:16 AM ISTUpdated : Apr 16, 2026, 11:35 AM IST
lok sabha

Synopsis

സഭ തുടങ്ങിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തി. ഇവരോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശം നൽകി. അതിനിടെ അന്തരിച്ച ​ഗായിക ആശാ ബോസ്ലെക്കും അന്തരിച്ച മുൻ അംഗങ്ങൾക്കും സഭ ആദരാഞ്ജലി അർപ്പിച്ചു.

ദില്ലി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ വനിതാസംവരണ ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ഇവരോട് സീറ്റിൽ ഇരിക്കാൻ സ്പീക്കർ നിർദേശം നൽകി. അതിനിടെ അന്തരിച്ച ​ഗായിക ആശാ ബോസ്ലെക്കും അന്തരിച്ച മുൻ അംഗങ്ങൾക്കും സഭ ആദരാഞ്ജലി അർപ്പിച്ചു. ശേഷം സഭാനടപടികൾ തുടങ്ങിയെങ്കിലും ബില്ലിൽ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.

ഡിഎംകെ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്. വനിത ബിൽ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെസി വേണുഗോപാൽ എംപി എതിർത്ത് സംസാരിച്ചു. ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും കെസി പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്നാൽ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി. എല്ലാം സംസാരിക്കാൻ അവസരം നൽകുമെന്നും എല്ലാവർക്കും സമയം ലഭിക്കുെമന്നും സ്പീക്കർ പറഞ്ഞു. ബില്ലിൽ എതെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് ചർച്ചയിൽ പറയണമെന്ന് അമിത് ഷാ പറഞ്ഞു. അവതരണത്തിലെ സാങ്കേതിക പ്രശ്നമാണ് ഇപ്പോൾ പറയേണ്ടതെന്നും സഭയിലെ ചട്ടം പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു. 

സെൻസസ് നടപ്പാക്കിയിട്ടാണ് പുനർനിർണ്ണയം വേണ്ടത്. ഇന്ത്യൻ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിത്. 2029 ൽ പരാജയം മറിക്കടക്കാനുള്ള നീക്കമാണ്. ബിൽ പിൻവലിക്കണമെന്നും കെസി ആവശ്യപ്പെട്ടു. ഭരണഘടന പാലിച്ചു വേണം ബിൽ അവതരിപ്പിക്കാനെന്ന് എസ് പി അംഗം ധർമ്മേന്ദ്ര യാദവ് പറഞ്ഞു. ബില്ലിനെ ശക്തമായി എതിർക്കുകയാണ്. വനിതാ സംവരണത്തിന്റെ പേരിൽ ഒളിച്ചുകടത്ത് നടക്കുന്നുവെന്നും ബിൽ പിൻവലിക്കണമെന്നും എസ് പി ആവശ്യപ്പെട്ടു. മതത്തിന്റെ പേരിൽ സംവരണമില്ലെന്ന് കിരൺ റിജജ്ജു പറഞ്ഞു. മുസ്സീം വനിത, ഹിന്ദു വനിത എന്ന് ഇല്ലെന്നും സമാജ് വാദി പാർട്ടി അംഗത്തിന് മന്ത്രി മറുപടി നൽകി. അതിനിടെ സെൻസസ് തുടങ്ങിയെന്നും അത് പുരോഗമിക്കുകയാണെന്നും അമിത് അമിത് ഷാ മറുപടി നൽകിയപ്പോൾ പ്രതിപക്ഷം വീണ്ടും ബഹളം വെച്ചു. ജാതി സെൻസസ് മഹിള ബില്ലിന് മുൻപ് കൊണ്ടുവരണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഈ സെൻസസിൽ ജാതിയും രേഖപ്പെടുത്താനാകും. മുസ്സീം വനിതകൾക്ക് പ്രത്യേകം സംവരണമില്ല. അമിത് ഷാ പറയുന്നത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺ​ഗ്രസ് സ്ഥാനാ‌ർ‌ത്ഥിയെ കാണാനില്ല, പാർട്ടി പ്രസിഡന്റിനെ കസ്റ്റഡിലെടുത്ത് പൊലീസ്; പിന്നാലെ വൻ ട്വിസ്റ്റ്; സ്വയം ഒളിവിൽ പോയതെന്ന് സ്ഥാനാർത്ഥി
തൊടുന്നതിലെല്ലാം പ്രശ്നത്തിലായി വിജയ്, അടുത്ത കേസും ചുമത്തപ്പെട്ടു; ഇത്തവണ ടി ന​ഗറിൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് കേസ്