ലോകത്തെ ഏറ്റവും ഉയരത്തിലെ തുരങ്കപാത ഇന്ത്യയില്‍; നിര്‍മ്മാണം തുടങ്ങി

By Web TeamFirst Published Jan 15, 2021, 9:16 PM IST
Highlights

തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിച്ചു. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
 

തവാങ്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത ഇന്ത്യയില്‍. അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ സെലാ പാസ്സിനടുത്താണ് തുരങ്കം നിര്‍മ്മിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 13000 അടി ഉയരത്തിലാണ് പാത. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് തുരങ്കം നിര്‍മ്മിക്കുന്നത്. തുരങ്ക പാതയുടെ നിര്‍മ്മാണം ആരംഭിച്ചു. 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സൈനികര്‍ക്ക് നിയന്ത്രണ രേഖയിലേക്ക് എത്താനുള്ള സമയം ഒരുമണിക്കൂര്‍ കുറയും. കഴിഞ്ഞ ഒക്ടോബറില്‍ സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലെ ഏറ്റവും വലിയ തുരങ്ക പാതയായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു.
 

click me!