'ഇന്ത്യക്കെതിരെ ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണം'; പ്രകോപനവുമായി ഇമ്രാന്‍ ഖാന്‍

By Web TeamFirst Published Sep 14, 2019, 12:27 AM IST
Highlights

ഇന്ത്യാ പാക് ബന്ധം സ്ഫോടനാത്മകമെന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു. 

ദില്ലി: ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും പ്രമുഖ രാജ്യങ്ങൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ഇന്ത്യാ പാക് ബന്ധം സ്ഫോടനാത്മകമെന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു. കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്‍റെ നീക്കത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ലോക രാജ്യങ്ങളുടെ സഹായം തേടി പാകിസ്ഥാന്‍ രംഗത്തെത്തിയത്.

കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിയെ സമീപിച്ചതുകൊണ്ട് കാര്യമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ നിയോഗിച്ച വിദഗ്‍ധസമിതി റിപ്പോർട്ട് നല്കിയിരുന്നു.അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് വിദഗ്‍ധസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട സഭ  സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടിൽ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറൽ വ്യക്തമാക്കിയത്. 

click me!