
ദില്ലി: സുസ്ഥിര വികസനത്തിന് കൂട്ടായ പരിശ്രമം വേണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതി ദിനത്തിൽ ലൈഫ് ക്യാംപെയിൻ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. .
സ്ഥായിയായ ജീവിതരീതി നിത്യജീവിതത്തിൽ പകർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുനരുപയോഗം, കുറഞ്ഞ ഉപയോഗം, പുനച്ചംക്രമണം എന്നിവ അടിസ്ഥാനമായി എടുക്കുക. രാജ്യത്ത് വനവിസ്തൃതി കൂടി, രാജ്യം പരിസ്ഥിതി യെ സംരക്ഷിക്കാൻ വലിയ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ലൈഫ് ഫോര്‍ എന്‍വയോണ്‍മെന്‍റ് അന്തർദേശീയ ക്യാംപെയിൻ ആകണം. ഭൂമി ഒന്നേ ഉള്ളൂ, പക്ഷേ സംരക്ഷിക്കാനുള്ള നടപടികൾ പലത് വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: പ്രവാചക നിന്ദ: ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തര്‍, ഒമാനിലും പ്രതിഷേധം
ബിജെപി വക്താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവന രാജ്യത്തിന് പുറത്തും പ്രതിഷേധത്തിന് വഴി തുറക്കുന്നു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.പ്രവാചക നിന്ദയിൽ ഒമാനിലും വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിൻ്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു.
ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശത്തെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇതിനു പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയും പുറത്തിറങ്ങി.