Omicron: അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ ഉപവകഭേദത്തിനെതിരെ ജാ​ഗ്രത വേണം-ഇന്ത്യയോട് ലോകാരോ​ഗ്യ സംഘടന

Web Desk   | Asianet News
Published : Feb 02, 2022, 07:24 AM IST
Omicron: അതിതീവ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ ഉപവകഭേദത്തിനെതിരെ ജാ​ഗ്രത വേണം-ഇന്ത്യയോട് ലോകാരോ​ഗ്യ സംഘടന

Synopsis

മൂന്നാം തരം​ഗത്തിലെ ഈ ആശ്വാസത്തിനിടയിലേക്കാണ് ഇന്ത്യക്ക് മുന്നറിയിറിയിപ്പ്. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ ഉപവകഭേദം പടർന്നാൽ വീണ്ടും രോ​ഗികളുടെ എണ്ണം കുതിക്കും. രോ​ഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്സീനും ബൂസ്റ്റർ ഡോസും നൽകി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം

ദില്ലി: ഒമിക്രോൺ (Omicron) ഉപവകഭേദത്തിനെതിരെ (subtype)ജാഗ്രത പാലിക്കാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയാണ്(worls health organization) മുന്നറിയിപ്പ് നൽകിയത്.ഒമിക്രോണിൻറെ ഇപ്പോഴത്തെ വകഭേദങ്ങളെക്കാൾ വ്യാപന ശേഷിയെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.  ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമിക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു.  ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം അപകടകാരിയല്ലാത്തതാണ് ഒമിക്രോൺ. ഒര ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒമിക്രോൺ പകർച്ചയിൽ രോ​ഗികളുടെ എണ്ണം വളരെയധികം കൂടിയെങ്കിലും ​കിടത്തി ചികിൽസ ആവശ്യമുള്ളവരും ​ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐസിയു വെന്റിലേറ്റർ ചികിൽസ നൽകേണ്ടവരിലെ എ‌ണ്ണം രണ്ടാം തരം​ഗത്തെ അപേക്ഷിച്ച് കുറഞ്ഞതും ആശ്വാസമായിരുന്നു

മൂന്നാം തരം​ഗത്തിലെ ഈ ആശ്വാസത്തിനിടയിലേക്കാണ് ഇന്ത്യക്ക് മുന്നറിയിറിയിപ്പ്. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ ഉപവകഭേദം പടർന്നാൽ വീണ്ടും രോ​ഗികളുടെ എണ്ണം കുതിക്കും. രോ​ഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്സീനും ബൂസ്റ്റർ ഡോസും നൽകി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.

അതേസമയംമൂന്നാം തരം​ഗത്തിൽ ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തൽ. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം