
ലഖ്നൗ: അയോധ്യയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ശ്രീമാരന്റെ പ്രതിമ പണിയുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തിൽ പണികഴിപ്പിച്ച പട്ടേലിന്റെ പ്രതിമയെക്കാൾ ഉയരത്തിലാണ് അയോധ്യയിൽ ശ്രീരാമന്റെ പ്രതിമ പണികഴിപ്പിക്കുക എന്നും യുപി സർക്കാർ വ്യക്തമാക്കി.
സരയൂ തീരത്ത് 100 ഹെക്ടർ സ്ഥലത്ത് 251 മീറ്റർ ഉയരത്തിലാണ് പ്രതിമ പണിയുക. നിലവിൽ സർദാർ ഭായ് പട്ടേലിന്റെ ഏകതാപ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന വിശേഷണത്തിന് അർഹമായിട്ടുള്ളത്. 182 മീറ്റർ ഉയരത്തിലാണ് ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാഡിയയിൽ ഏകതാപ്രതിമ നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam